മമ്മൂട്ടി ശ്രീരാമനെങ്കില്‍ ലാല്‍ ശ്രീകൃഷ്ണന്‍!
വൈകീട്ടെന്താ പരിപാടി എന്ന മോഹന്‍ലാലിന്റെ വിവാദമായ മദ്യപരസ്യത്തെ കുറിച്ചും ചോദ്യമുണ്ടായി. മദ്യം കഴിക്കുന്ന എനിക്ക് വൈകീട്ടെന്താ പരിപാടിയെന്ന ചോദിക്കാനും കഴിക്കാത്ത അഴീക്കോട് മാഷിന് അതിനെ എതിര്‍ക്കാനും അവകാശമില്ലേയെന്ന് മോഹന്‍ലാലിന്റെ തിരിച്ചുള്ള ചോദ്യം. ഹര്‍ത്താലിന്റെ തലേന്ന് മദ്യഷാപ്പുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ കാണുന്ന നാട്ടില്‍ അങ്ങനെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും ലാല്‍ ചോദിച്ചു.
മമ്മൂട്ടിയെ പറ്റി മോഹന്‍ലാല്‍ പറയുന്നതെന്ത്?- പ്രേക്ഷകര്‍ക്ക് ഏറെ താത്പര്യമുള്ള ഈ വിഷയത്തില്‍ മോഹന്‍ലാല്‍ വിശദമായി തന്നെ മറുപടി പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു ജെന്റില്‍മാന്‍, ഞാന്‍ ഒരു തോന്ന്യാസി, അതാണെന്നിക്കിഷ്ടം എന്നായിരുന്നു ലാലിന്റെ മറുപടി.
മമ്മൂട്ടി ചെയ്ത വേഷങ്ങളില്‍ പലതും തനിക്ക് ചെയ്യാനാവാത്തതാണെന്നും ലാല്‍ പറഞ്ഞു. ഉദാഹരണം വടക്കന്‍ വീരഗാഥ. ആ കഥാപാത്രം തന്റെ ശരീരഘടനക്ക് ചേരില്ലെന്ന് ലാല്‍ വ്യക്തമാക്കി.
മമ്മൂട്ടിയെ മര്യാദപുരുഷനായ ശ്രീരാമനായും താങ്കളെ ചുറ്റിക്കളിയുള്ള ശ്രീകൃഷ്ണനായും വിലയിരുത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ലാലിന്റെ മറുപടി ഇങ്ങനെ- ശ്രീരാമനേക്കാള്‍ വലിയ ആളല്ലേ ശ്രീകൃഷ്ണന്‍. അതു മതി. ധാരാളം.
മുന്‍ പേജ്-


Click it and Unblock the Notifications