»   » വില്ലനില്‍ മോഹന്‍ലാല്‍ പോലീസ് ഓഫീസറാവുന്നു! അന്വേഷിക്കാന്‍ വരുന്നത് വലിയൊരു കേസും!!!!

വില്ലനില്‍ മോഹന്‍ലാല്‍ പോലീസ് ഓഫീസറാവുന്നു! അന്വേഷിക്കാന്‍ വരുന്നത് വലിയൊരു കേസും!!!!

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അടുത്ത റിലീസിന് വേണ്ടി തയ്യാറെടുക്കുന്ന സിനിമ ഇതാണെന്ന് പറഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയുടെ റിലീസ് മാറ്റി വെച്ചിരുന്നു. ഇപ്പോള്‍ ഓണത്തിന് ശേഷം ചിത്രം തിയറ്ററുകളിലേക്കെത്തുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഭൂട്ടാനില്‍ പോവുമ്പോള്‍ മഞ്ഞ ഷോള്‍ ധരിക്കണമെന്നാണോ? ഈ മഞ്ഞ ഷോളിന്റെ ഗുട്ടന്‍സ് പിടി കിട്ടിയോ?

ആരാധകരെ നിരാശയിലാക്കി സിനിമയുടെ റിലീസ് നീണ്ട് പോയിക്കൊണ്ടിരിക്കുകയാണെങ്കിലും സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ പോലീസിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളെ എട്ട് കുട്ടികളുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വരുന്ന ഓഫീസറായിരിക്കും മോഹന്‍ലാല്‍ എന്നാണ്.

പോലീസ് ഓഫീസര്‍

മുമ്പ് പല സിനിമകൡും മോഹന്‍ലാല്‍ പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായിരിക്കും മാത്യൂ മഞ്ജൂരാന്‍ എന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കുട്ടികളുടെ മരണം

എട്ട് കുട്ടികള്‍ കൊല്ലപ്പെടുകയും അവരുടെ മരണം എങ്ങനെ നടന്നെന്ന് അന്വേഷിക്കാനെത്തുന്ന ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അ്ഭിനയിക്കുന്നതെന്നുമാണ് പറയുന്നത്.

ഓണത്തിന് ട്രെയിലര്‍ പുറത്ത് വരും


ഓണത്തിന് സിനിമ റിലീസ് ചെയ്യാന്‍ പറ്റില്ലെങ്കിലും വില്ലന്റെ ട്രെയിലര്‍ ആ ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രധാന താരങ്ങള്‍

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, സിദ്ദിഖ്, റാഷി ഖന്ന, യഷ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥയും സംവിധാനവും


ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഒരുപാട് തവണ സിനിമയുടെ റിലീസിങ്ങ് തീരുമാനിച്ചിരുന്നെങ്കിലും പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ബാക്കി നില്‍ക്കുന്നത് റിലീസിങ്ങിന് തടസമാവുകയായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കി

വില്ലന്റെ ബാക്കിയുള്ള ഡബ്ബിങ് തിരുത്തലുകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതിനൊപ്പം മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് ചെറിയൊരു ഒഴിവുകാലത്തിനായി പോവുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

T Padnabhan Against Mammootty And Mohanlal

സിനിമയുടെ തിരക്കുകള്‍

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഒടിയന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അടുത്ത് നടക്കാന്‍ പോവുന്നത്. ഭൂട്ടാനിലേക്ക് അവധി ആഘോഷിക്കാനാണ് പോയിരിക്കുന്നതെങ്കിലും അവിടെ നിന്നും ഒടിയന്റെ ഷൂട്ടിങ്ങ് വാരാണസിയില്‍ ആരംഭിക്കും.

English summary
Mohanlal to investigate the death of 8 children in Villain
Please Wait while comments are loading...

Malayalam Photos

Go to : More Photos