»   » മോഹന്‍ലാലിന്റെ കട്ടഫാന്‍സായ കുഞ്ഞുങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! കാത്തിരിക്കുന്നത് സുവര്‍ണാവസരം!!!

മോഹന്‍ലാലിന്റെ കട്ടഫാന്‍സായ കുഞ്ഞുങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! കാത്തിരിക്കുന്നത് സുവര്‍ണാവസരം!!!

By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ മാത്രമല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ അറിയാതിരിക്കില്ല. അക്കൂട്ടത്തില്‍ ലാലേട്ടനെ ചെറുപ്പം മുതല്‍ ആരാധിക്കുന്ന കുഞ്ഞു കുട്ടികളും കുറവൊന്നുമല്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുലിമുരുകന്‍ കുട്ടികളുടെ ഇടയില്‍ ചെലുത്തിയ ആകാംഷ വളരെ വലുതാണ്. അത്തരത്തില്‍ പുലിമുരുകന്റെ കുഞ്ഞു ആരാധകര്‍ക്ക് വലിയൊരു അവസരം ഒരുങ്ങിയിരിക്കുകയാണ്.

ഈ വര്‍ഷം അഭിനയം കൊണ്ട് മലയാളികളെ ഞെട്ടിച്ച ആ താരങ്ങള്‍ ഇവരായിരുന്നു!

ലാലേട്ടന്റെ അതിഥികളായി അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. 'മോഹന്‍ലാല്‍ ദ കംപ്ലീറ്റ് ആക്ടര്‍ ലാല്‍സലാം' എന്ന പരിപാടിയിലേക്കാണ് 12 വയസില്‍ താഴെയുള്ള ആരാധകരെ വിളിച്ചിരിക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുഞ്ഞുങ്ങളുടെ ഫോട്ടോ വാട്ട്‌സ് ആപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മെയില്‍ ചെയ്യുകയോ ചെയ്താല്‍ മതി.

തന്റെ ആരാധകരെ നേരിട്ട് കാണുന്നതിനായി ചെയ്യാനുള്ള എല്ലാ കാര്യങ്ങളും മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലുടെ പറഞ്ഞിട്ടുണ്ട്. അങ്കിള്‍ഫണ്‍ എന്ന പേരില്‍ മോഹന്‍ലാലിന്റെ കട്ടഫാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എന്ന് പറഞ്ഞു കൊണ്ട് പരിപാടിയുടെ വിശദ വിവരങ്ങളടങ്ങിയ ഒരു പോസ്റ്റര്‍ ലാലേട്ടന്‍ തന്നെ പുറത്ത്് വിട്ടിരിക്കുകയാണ്.

English summary
Mohanlal invited his fans to TV show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam