നിങ്ങളുടെ ചോദ്യങ്ങള്‍ മൂര്‍ച്ച കൂട്ടി തയ്യാറായിക്കോളൂ, ദൃശ്യം 2വിനെ കുറിച്ച് മോഹന്‍ലാല്‍
കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കുമൊടുവില്‍ മോഹന്‍ലാലിന്റെ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദൃശ്യം 2വിന്‌റെതായി വന്ന ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ട്രെയിലറിന് പിന്നാലെ ചിത്രത്തിന്‍മേലുളള എല്ലാവരുടെയും പ്രതീക്ഷകള്‍ കൂടി. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്ത്, സിദ്ധിഖ് തുടങ്ങിയവര്‍ വീണ്ടും എത്തുന്ന ചിത്രത്തില്‍ ഒപ്പം ചില പുതിയ താരങ്ങളും അഭിനയിച്ചിരിക്കുന്നു.

അതേസമയം റിലീസിങ്ങിനൊരുങ്ങുവേ ദൃശ്യം 2വുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ എത്തുകയാണ്. നാളെ വൈകുന്നേരം ട്വിറ്ററിലൂടെ ചിത്രവുമായി ബന്ധപ്പെട്ട് ആരാധകരുമായി നടന്‍ സംവദിക്കും. "നമസ്‌കാരം ദൃശ്യം 2വിന്‌റെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ വലിയ സ്വീകരണത്തിന് നന്ദി. നിങ്ങളുടെ സ്‌നേഹം നിറഞ്ഞ കമന്റുകളും ചോദ്യങ്ങളും ഞാന്‍ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളോട് സംസാരിക്കാന്‍ ഞാന്‍ വരുന്നു. ട്വിറ്ററില്‍ നാളെ വൈകുന്നേരം മൂന്നരയ്ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ മൂര്‍ച്ച കൂട്ടി തയ്യാറായിക്കോളൂ. നമുക്ക് സംസാരിക്കാം. അപ്പോ നാളെ കാണാം എന്നാണ് മോഹന്‍ലാല്‍ പുതിയ വീഡിയോയില്‍ പറയുന്നത്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. മുരളി ഗോപി, ഗണേഷ് കുമാര്‍, കോഴിക്കോട് നാരായണന്‍ നായര്‍, സായികുമാര്‍, അഞ്ജലി നായര്‍, കൃഷ്ണ, ബോബന്‍ സാമുവല്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കേബിള്‍ ഓപ്പറേറ്ററില്‍ നിന്ന് ഇപ്പോള്‍ തിയ്യേറ്റര്‍ ഉടമയും പ്രൊഡ്യൂസറുമൊക്കെയാണ് മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി. കൊച്ചി, തൊടുപുഴ, കുടയത്തൂര്‍, വഴിത്തല എന്നീ സ്ഥലങ്ങളിലായിരുന്നു ദൃശ്യം 2 ചിത്രീകരണം നടന്നത്.


Click it and Unblock the Notifications