»   » ജഗതിയെ ആരും അവഗണിച്ചിട്ടില്ല

ജഗതിയെ ആരും അവഗണിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mohanlal-is-a-very-emotional-person-2-103112.html">Next »</a></li></ul>
Jagathy Sreekumar
ജഗതി ശ്രീകുമാറിനെ മലയാള സിനിമ അവഗണിക്കുന്നുവെന്നൊരു പരാതി കുറോ നാളായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. ആശുപത്രിക്കിടക്കയില്‍ തളര്‍ന്നു കിടക്കുന്ന ജഗതിയെ മലയാള സിനിമാപ്രവര്‍ത്തകരും അവരുടെ സംഘടനയായ അമ്മയും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പലരുടെയും പരിഭവം.

ജഗതിക്ക് ചികിത്സാ സഹായം നല്കാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പരിമിതികളുണ്ടെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞതിനെ വിമര്‍ശിയ്ക്കാനും ഇക്കൂട്ടര്‍ ഉത്സാഹം കാണിയ്ക്കുന്നു.

എന്നാല്‍ ആരോപണങ്ങളില്‍ വലിയ കഴമ്പില്ലെന്നതാണ് സത്യം. കോഴിക്കോട് വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ സഹായഹസ്തങ്ങളുമായി മലയാളസിനിമയിലെ പല പ്രമുഖരും ആശുപത്രിയിലെത്തിയിരുന്നു. തങ്ങള്‍ക്കാവും വിധമുള്ള സഹായങ്ങളുമായി നടീനടന്മാരില്‍ പലരും ഇപ്പോഴും ജഗതിയെ സന്ദര്‍ശിയ്ക്കാറുണ്ടെന്ന കാര്യം പലരും സൗകര്യപൂര്‍വം മറക്കുകയാണ്.

മോശമില്ലാത്ത ചുറ്റുപാടുള്ളതിനാല്‍ ഒരു സാമ്പത്തിക സഹായം തത്കാലത്തേക്കെങ്കിലും ജഗതിയ്ക്ക് ആവശ്യമില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. അങ്ങനെയൊരു സഹായം നല്‍കുകയാണെങ്കില്‍ അതിനര്‍ഹരായ കാല്‍ക്കാശിന് ഗതിയില്ലാത്ത ഒരുപാടു കലാകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരെ മറന്നു കൊണ്ടാണ് പലരും ജഗതിയ്ക്ക് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്നത്.

പിന്നെ തുടര്‍ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയ ജഗതിയുടെ കിടയ്ക്കരുകില്‍ എല്ലാദിവസവും പോയിരിയ്ക്കണമെന്ന് പറയുന്നതൊക്കെ ബാലിശമാണ്. സ്വന്തം അച്ഛനമ്മമാര്‍ അസുഖം ബാധിച്ചു കിടന്നാല്‍ തെരുവില്‍ കൊണ്ടുപോയി കളയുന്ന മക്കള്‍ ഏറെയുള്ള നാട്ടില്‍ ജഗതിയോട് സഹപ്രവര്‍ത്തകര്‍ കാണിയ്ക്കുന്ന സ്‌നേഹം മാതൃകാപരം തന്നെയാണ്.

ജഗതിയ്‌ക്കൊപ്പം ചേര്‍ന്ന് ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു സൂപ്പര്‍താരം വെല്ലൂരിലെ ആശുപത്രിയില്‍ എത്താത്തിനെക്കുറിച്ചും പലരും പരാതിപ്പെടുന്നുണ്ട്. വേറാരുമല്ല, മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെയാണ് ഇവര്‍ ലക്ഷ്യംവെയ്ക്കുന്നത്. എന്നാല്‍ ലാല്‍ ഇവിടെയെത്താത്തിന് പിന്നില്‍ മറ്റു ചില കാര്യങ്ങളുണ്ടെന്നാണ് അണിയറസംസാരം.
അടുത്ത പേജില്‍
ലാല്‍ ജഗതിയെ കാണാത്തതെന്ത്?

<ul id="pagination-digg"><li class="next"><a href="/news/mohanlal-is-a-very-emotional-person-2-103112.html">Next »</a></li></ul>
English summary
"The real reason is that Mohanlal just cannot stand seeing Jagathy in such a condition. I

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam