മോഹന്‍ലാല്‍ ജഗതിയെ കാണാത്തതെന്ത്?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/mohanlal-is-a-very-emotional-person-1-103113.html">« Previous</a>

Jagathy- Mohanlal
മോഹന്‍ലാലും ജഗതിയും ഒന്നിച്ച ഒരുപാട് സിനിമകളുണ്ടെങ്കിലും കിലുക്കം എന്നരൊറ്റ സിനിമ മതി ഇവര്‍ തമ്മിലുള്ള കോമ്പിനേഷനെ വിലയിരുത്താന്‍. കിലുക്കത്തിലെ പലരംഗങ്ങളിലും ലാലിനെ കടത്തിവെട്ടുന്ന പെര്‍ഫോമന്‍സായിരുന്നു ജഗതിയുടേത്. ലാലിന്റെ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ജഗതി വലിയ പങ്ക് വഹിച്ചിരുന്നുവെന്നതും നിഷേധിയ്ക്കാനാവാത്ത സത്യമാണ്.

അങ്ങനെയുള്ളൊരു മഹാനടനെ മോഹന്‍ലാലും അവഗണിയ്ക്കുകയാണോയെന്ന ചോദ്യമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. മകനെ നഷ്ടപ്പെട്ട ടിപി ചന്ദ്രശേഖരന്റെ അമ്മയുടെ ദുഃഖത്തെക്കുറിച്ച് ബ്ലോഗില്‍ ലേഖനമെഴുതാന്‍ സമയവും സൗകര്യവും കിട്ടിയ ലാല്‍ എന്തിനാണ് തളര്‍ന്നുകിടക്കുന്ന തന്റെ പ്രിയ സഹപ്രവര്‍ത്തകനില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നത്. അതാണ് പലരുടെയും ചോദ്യം.

ഈ ചോദ്യത്തിന് ലാലുമായി അടുത്തകേന്ദ്രങ്ങള്‍ നല്‍കുന്ന മറുപടി ഇതാണ്. ജഗതിയെ ഈ സാഹചര്യത്തില്‍ സന്ദര്‍ശിയ്ക്കാനുള്ള മനശക്തി ലാലിനില്ല. സഹപ്രവര്‍ത്തകരോട് കളിയും കാര്യവും പറയുന്ന, മുഖം നോക്കാതെ ഉള്ളിലുള്ളതെല്ലാം പറയുന്ന ജഗതിയാണ് ലാലിന്റെ മനസ്സിലുള്ളത്.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ഓടിനടന്നഭിനയിച്ച പ്രിയ സുഹൃത്ത് ആശുപത്രിക്കിടക്കയില്‍ സംസാരിക്കാനാവാതെ, ശരീരം സ്വതന്ത്രമായി ചലിപ്പിക്കാന്‍ പോലുമാവാതെ കിടക്കുന്നത് കാണാന്‍ അദ്ദേഹത്തിന് വയ്യ. അതിനാലാണ് ലാല്‍ വെല്ലൂരില്‍ പോകാന്‍ മടിയ്ക്കുന്നത്. പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്ന ലോലമായ മനസ്സിന്റെ ഉടമയാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു.
ആദ്യ പേജില്‍
ജഗതിക്ക് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്നു

<ul id="pagination-digg"><li class="previous"><a href="/news/mohanlal-is-a-very-emotional-person-1-103113.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X