Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രസത്തില്‍ മോഹന്‍ലാല്‍ 'മോഹന്‍ലാല്‍'
ദോഹയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാളചിത്രമായ രസത്തില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായിത്തന്നെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് സംവിധായകന് രാജീവ് നാഥ്. ചിത്രത്തിന്റെ ദോഹയിലെ ചിത്രീകരണം അവസാനിച്ചുവെന്നും രാജീവ്നാഥ് പറഞ്ഞു.
സിനിമയില്‍ മോഹന്‍ലാല്‍ താരമായിത്തന്നെയാണ് അഭിനയിക്കുന്നത്. ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ശക്തമായൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സമ്പന്നനായ പ്രവാസി മലയാളി മകളുടെ കല്യാണം ഗള്‍ഫില്‍ വച്ചു നടത്താന്‍ തീരുമാനിയ്ക്കുകയും ഇതിന്റെ പാചകച്ചുമതലയ്ക്കായി നാട്ടില്‍ നിന്നും പാചക്കാരനെയും കുടുംബത്തെയും കൊണ്ടുവരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം- രാജീവ് നാഥ് പറയുന്നു.
രാജീവ് നാഥ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് നെടുമുടിവേണുവാണ് സംഭാഷണം തയ്യാറാക്കിയത്. സാധാരണ സീരിയസ് സിനിമകള്‍ മാത്രം ചെയ്യാറുള്ളതാന് രസമൊരുക്കുന്നത് ഒരു ലൈറ്റ് സോഫ്റ്റ് ഫിലിമായിട്ടാണെന്നും സംവിധായകന് പറയുന്നു.
ചിത്രം ദുബയില്‍ ചിത്രീകരിക്കാനായിരുന്നുവത്രേ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിയ്ക്കാന്‍ വൈകിയപ്പോള്‍ ദോഹയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മല്ലിക സുകുമാരനാണ് രസത്തിന്റെ ചിത്രീകരണം വേഗത്തില്നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. സെക്കന്റ് ഷെഡ്യൂള്‍ ദുബയിലാണ് ഷൂട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത്, നൈല ഉഷ, നെടുമുടി വേണു തുടങ്ങിയവരെല്ലാം പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍