»   » മോഹന്‍ലാല്‍ ദൈവ സ്പര്‍ശമുള്ള നടനാണ്: ഫാസില്‍

മോഹന്‍ലാല്‍ ദൈവ സ്പര്‍ശമുള്ള നടനാണ്: ഫാസില്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ദൈവ സ്പര്‍ശമുള്ള നടനാണെന്ന് സംവിധായകന്‍ ഫാസില്‍. പ്രമുഖ സിനിമാ മാഗസിനായ നാനയിലെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാലിനെ കുറിച്ച് സംസാരിക്കവെയാണ് ഫാസിലിന്റെ കമന്റ്

മുപ്പത്തഞ്ച് വര്‍ഷത്തെ എന്റെ സിനിമാ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഫാസില്‍ സംസാരിച്ചു തുടങ്ങിയത്. ഒരഭിനേതാവ് എന്നുള്ളത് വളരെയേറെ സിദ്ധികള്‍ വേണ്ട ഒരാളാണെന്ന് ഫാസില്‍ പറയുന്നു. ഒരു സാധാരണ മനുഷ്യന് വേണ്ട എല്ലാ നന്മകളും അത്യാവശ്യം തിന്മകളും വേണ്ട ഒരാള്‍. നന്മകളെന്നുപറഞ്ഞാല്‍ അയാള്‍ ബുദ്ധിമാനായിരിക്കണം. അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനിയുമായിരിക്കണം.

lal-fazil

നല്ല വിനയമുള്ള ആളായിരിക്കണം. സൗഹൃദം സൂക്ഷിക്കുന്നവനായിരിക്കണം. കവിഹൃദയമുള്ളവനായിരിക്കണം. സംഗീതത്തെ സ്‌നേഹിക്കുന്നവനായിരിക്കണം. മനുഷ്യനോടുള്ള സമീപനത്തില്‍ നന്മ മാത്രം തിരിച്ചറിയുവാന്‍ പാകതയുള്ളവനായിരിക്കണം. ഇനി തിന്മയെക്കുറിച്ചാണെങ്കില്‍, ചുരുങ്ങിയപക്ഷം കള്ളനെ കള്ളനായി കാണാനും, അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാനുള്ള തന്ത്രജ്ഞത എങ്കിലും ഉണ്ടാകണം.

ഈ സിദ്ധികള്‍ മുഴുവനും ഒത്തുചേര്‍ന്ന ഒരു അഭിനേതാവേ നമുക്കുള്ളൂ. അത് മോഹന്‍ലാലാണെന്നാണ് ഫാസില്‍ പറയുന്നു. ഈ സിദ്ധിവിശേഷങ്ങളില്‍ നിന്നാണ് ലാലെന്ന നടനുണ്ടായിരിക്കുന്നത്. അത് ദൈവത്തിന്റെ വരദാനമാണ്. ഇങ്ങനെ ദൈവസ്പര്‍ശമുള്ള അനവധി നടന്മാര്‍ നമുക്കുണ്ട്. അവരില്‍നിന്നൊക്കെ ലാല്‍ വ്യത്യാസപ്പെടുന്നത് ഈ സിദ്ധിവൈശിഷ്ട്യങ്ങളിലെ ആധിക്യം തന്നെയാണെന്നാണ് ഫാസില്‍ പറയുന്നു

മോഹന്‍ലാലിനെ വച്ച് ഞാന്‍ ഒമ്പത് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. അത് എണ്ണത്തില്‍ തുച്ഛമാണ്. എന്നാല്‍ മലയാളത്തിലാകെ ഇരുപത് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ നോക്കിയാല്‍ എന്റെ പകുതിയോളം സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണാം. അത് ഞങ്ങളുടെ ആത്മബന്ധത്തിന്റെ നിദര്‍ശനം കൂടിയാണ്- ഫാസില്‍ പറഞ്ഞു.

English summary
Mohanlal is an actor with providence, says Fazil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam