twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    By Aswini
    |

    മോഹന്‍ലാല്‍ അത്ര വലിയ സുന്ദരനൊന്നുമല്ല. മുഖ ലക്ഷണവും ലക്ഷണമൊത്തതല്ല. ശബ്ദം അത്ര പവര്‍ഫുള്ളല്ല. എല്ലാം ഒറ്റനോട്ടത്തില്‍ ശരാശരി. അങ്ങനെയുള്ള ഒരു സാധാരണ മനുഷ്യന്റെ എല്ലാ ഫീച്ചേഴ്‌സുമുള്ള ഒരാളില്‍ നിന്ന് വരുന്ന ഔട്ട്കം പക്ഷെ ഭയങ്കരമാണ്- പറയുന്നത് സംവിധായകന്‍ സിദ്ദിഖാണ്.

    മോഹന്‍ലാലിനെ കുറിച്ച് നാനയില്‍ എഴുതുന്ന മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചുമൊക്കെ സിദ്ദിഖ് വാചാലനായത്. സിദ്ദിഖിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

     നോക്കാത്ത ദൂരത്ത് എന്ന ചിത്രത്തിന് വേണ്ടി

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം മുതല്‍ക്കാണ് ഞാനും ലാലും പാച്ചിക്കായുടെ (ഫാസില്‍) അസിസ്റ്റന്റുകളാവുന്നത്. ചിത്രത്തിന് വേണ്ടി ഒരു പുതുമുഖ നടനെയും നടിയെയും പത്മിനി ചേച്ചിയെയുമാണ് പാച്ചിക്കയുടെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ഞങ്ങളാണ് ശ്രീകുമാറിനായി മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. അന്ന് ലാല്‍ വലിയ നടനൊന്നുമായിട്ടില്ല. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലം. ഇടയ്ക്ക് ചില്ലറ നല്ല വേഷങ്ങള്‍ വേറെയും. ഒരു മിന്നായംപോലെ ഒന്നുരണ്ടിടത്ത് അദ്ദേഹം ഹ്യൂമര്‍ ചെയ്യുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. അതുകൊണ്ടാണ് ശ്രീക്കുട്ടന്റെ വേഷം ലാലിന് ഇണങ്ങുമെന്ന് ഞങ്ങള്‍ നിരന്തരമായി പാച്ചിക്കയോട് പറഞ്ഞുകൊണ്ടിരുന്നത്.

    അങ്ങനെ ലാല്‍ ലൊക്കേഷനില്ലെത്തി

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ഒടുവില്‍ പുതുമുഖ നടന്മാരെയാരെയും കിട്ടാതെ വന്നപ്പോള്‍ പാച്ചിക്ക മോഹന്‍ലാലിനെ വിളിച്ചു. ലാല്‍ ലൊക്കേഷനില്‍ എത്തുന്ന ദിവസം ഞങ്ങളും ത്രില്ലിലായി. കാരണം ലാലിനെ ഞങ്ങള്‍ക്ക് അന്നേ ഇഷ്ടമാണ്. പാച്ചിക്കയാണ് ലാലിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. 'ഇത് സിദ്ധിക്കും ലാലും. കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റുകളാണ്. ഇപ്പോള്‍ അവര്‍ എന്റെ അസിസ്റ്റന്റുകളുമാണ്. ഈ സിനിമയില്‍ നിങ്ങള്‍ വേണമെന്ന് എന്നോട് പറഞ്ഞത് ഇവരാണ്.'ആ സമയം ലാല്‍ ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു. ഞങ്ങളുടെ മനസ്സ് നിറയാന്‍ അത് മതിയായിരുന്നു.

    ആഘോഷങ്ങളുടെ നാളുകള്‍

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ഷൂട്ടിംഗ് കഴിഞ്ഞാല്‍ എല്ലാ അസിസ്റ്റന്റുകളും തന്റെ മുറിയില്‍ എത്തണമെന്ന് ലാലിന്റെ നിര്‍ദ്ദേശമുണ്ട്. ഷൂട്ടിംഗിന് പായ്ക്കപ്പ് പറഞ്ഞുകഴിഞ്ഞാല്‍ എല്ലാവരും ലാലിന്റെ മുറിയില്‍ ഒത്തുകൂടും. പിന്നെ പാട്ടുകച്ചേരിയാണ്. ലാല്‍ (സംവിധായകന്‍) നന്നായി തബല വായിക്കും. മേശപ്പുറത്ത് കൈകൊണ്ട് അടിച്ചാണ് തബല വായന. മോഹന്‍ലാലാണ് പ്രധാന ഗായകന്‍. ശേഖറും പാടും. വലിയ ആഘോഷരാവുകളായിരുന്നു ആ നാളുകള്‍.

    ലാല്‍ കാണിച്ച സ്‌നേഹം

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ഞങ്ങളന്ന് തേര്‍ഡ് അസിസ്റ്റന്റുകളാണ്. വിളിപ്പാടകലെ മാറിനില്‍ക്കേണ്ടവര്‍. അങ്ങനെയുള്ള ഞങ്ങളെ ചേര്‍ത്ത് പിടിച്ചത് ലാലായിരുന്നു. ഒരുപാട് വര്‍ഷത്തെ പഴക്കമുള്ള സുഹൃത്തുക്കളെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അത് കണ്ടിട്ടാണ് പലരും ഞങ്ങളോട് അടുക്കാന്‍ തുടങ്ങിയത്. അന്ന് ലാല്‍ ഞങ്ങളോട് കാട്ടിയ സ്‌നേഹം അതേ തീവ്രതയോടെ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

    ലാല്‍ ഒരു അഡിക്ഷനാണ്

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ഏത് തിരക്കിനിടയില്‍ വച്ചുകണ്ടാലും ഒന്ന് കൈ ഉയര്‍ത്തി, ചുണ്ടിലൊരു പുഞ്ചിരിയൊളിപ്പിച്ച് അദ്ദേഹം സ്‌നേഹം വിടര്‍ത്തുന്നത് കാണുമ്പോള്‍ അത്ഭുതമാണ്. അദ്ദേഹത്തിന് എങ്ങനെ ഇതിന് കഴിയുന്നു. സ്‌നേഹം കൊടുക്കാനാണ് ലാല്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതെന്നുപോലും തോന്നിയിട്ടുണ്ട്. അത് ലാല്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് ലാല്‍ ഒരു സെറ്റില്‍നിന്ന് അവസാനഷോട്ട് കഴിഞ്ഞ് പിരിയുമ്പോള്‍ എല്ലാവരുടെയും ഉള്ളില്‍ ദുഃഖം നിറയുന്നത്. വേര്‍പാടിന്റെ ദുഃഖം. ഇനിയെന്നാണ് ഇയാളെ കാണാന്‍ കഴിയുക? അല്ലെങ്കില്‍ ഈ മനുഷ്യനെ വച്ച് എന്നാണ് ഒരു പടം ചെയ്യാന്‍ അവസരമുണ്ടാകുക? എന്നെല്ലാമുള്ള വെമ്പല്‍. എനിക്കെന്നല്ല ലാലിനെ വച്ച് സിനിമ ചെയ്തിട്ടുള്ള എല്ലാ സംവിധായകര്‍ക്കും ഇതേ അനുഭവമാകും ഉണ്ടാവുക. കാരണം ലാല്‍ ഒരു അഡിക്ഷനാണ്.

    ഇമോഷന്‍സിനെ നിയന്ത്രിക്കുന്ന നടന്‍

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ലാല്‍ ഒച്ചയെടുക്കുന്നത് ഞാന്‍ കണ്ടിട്ടേയില്ല. അഥവാ ദേഷ്യപ്പെട്ടാല്‍ പോലും സാധാരണശബ്ദത്തെക്കാള്‍ കനം താഴ്ത്തിയേ സംസാരിക്കാറുള്ളൂ. അതുപോലെ ഏതെങ്കിലും പ്രയാസമുണ്ടാക്കുന്ന വിഷയങ്ങള്‍ നേരിടേണ്ടി വന്നാലും ലാല്‍ വളരെ പെട്ടെന്ന് അതില്‍നിന്നും മോചിതനാകും. ഇനി അദ്ദേഹത്തെ സന്തോഷപ്പെടുത്തുന്ന ഒരു സംഗതിയാകട്ടെ. അതിലും അഭിരമിച്ചുനടക്കുന്ന ലാലിനെ ഞാന്‍ കണ്ടിട്ടില്ല. അതായത് സ്വന്തം ഇമോഷന്‍സിനെപ്പോലും സ്വയം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. അതുതന്നെയാണ് ലാല്‍ എന്ന ആക്ടറുടെ അഭിനയമികവ് എന്നുപറയുന്നതും.

    ലാല്‍ അത്ഭുതമാണ്

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ലാലിന്റെ രൂപം അത്ര സുന്ദരമൊന്നുമല്ല. മുഖലക്ഷണവും ലക്ഷണമൊത്തതല്ല. ശബ്ദവും അത്ര പവര്‍ഫുള്ളല്ല. എല്ലാം ഒറ്റനോട്ടത്തില്‍ ശരാശരി. അങ്ങനെയൊരു സാധാരണ മനുഷ്യന്റെ എല്ലാ ഫീച്ചേഴ്‌സുമുള്ള ഒരാളില്‍നിന്ന് വരുന്ന ഔട്ട്കം പക്ഷേ ഭയങ്കരമാണ്. എങ്ങനെ ഇദ്ദേഹത്തിന് ഒരു കഥാപാത്രത്തെ വിഭിന്നങ്ങളായി കണ്‍സീവ് ചെയ്യാനും അത് റീപ്രൊഡ്യൂസ് ചെയ്യാനും സാധിക്കുന്നുവെന്നുള്ളത് അത്ഭുതമാണ്.

    ലാലിന്റെ ശരീര ഭാഷ

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ലാലിന്റെ ശരീരഭാഷപോലും ഏറെ പ്രത്യേകത നിറഞ്ഞ ഒന്നാണ്. ഒരാള്‍ക്കൂട്ടത്തിനിടയില്‍ ലാല്‍ വെറുതെ നിന്നാല്‍ പോലും നമ്മള്‍ ലാലിനെ നോക്കിപ്പോകും. നോക്കെത്താദൂരത്ത് അങ്ങനെ ഒരു രംഗമുണ്ട്. അതിന്റെ എഡിറ്റിംഗ് നടക്കുന്ന സമയം മൂവിയോളയില്‍ ഞങ്ങള്‍ക്ക് അത് പാച്ചിക്ക കാട്ടിത്തന്നു.

    ആ രംഗം

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    പപ്പി ചേച്ചി പള്ളിയില്‍ വന്ന് ഉമ്മുക്ക (ഉമ്മര്‍)യെ കാണുന്നതാണ് രംഗം. ആ സീനില്‍ അവരെ കൂടാതെ തിലകന്‍ ചേട്ടനും വേണുചേട്ടനും ലാലുമുണ്ട്. ലാലിനൊഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം സംഭാഷണങ്ങളുമുണ്ട്. ലാല്‍ മാത്രം ആ കൂട്ടത്തില്‍ വെറുതെ നില്‍ക്കുകയാണ്. പക്ഷേ അവരുടെ എല്ലാവരുടെയും ഇമോഷന്‍ അദ്ദേഹം ക്യാരി ചെയ്യുന്നുണ്ട്. അവര്‍ പറയുന്ന ഡയലോഗുകളിലെ വേദനയും നിരാശയും പ്രതീക്ഷയുമൊക്കെ ലാലിന്റെ റിയാക്ഷനിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മുഴുവന്‍ ശ്രദ്ധയും ലാലിലാണ് ചെന്നുപതിക്കുന്നത്. ലാലിന് മാത്രം കഴിയുന്ന അത്ഭുതം എന്നാണ് പാച്ചിക്ക അതിനെ വിശേഷിപ്പിച്ചത്.

    ലാലിന്റെ മറ്റൊരു ഗുണം

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ഞാന്‍ ലാലില്‍ കണ്ടിട്ടുള്ള മറ്റൊരു ഗുണം എന്താണെന്ന് അറിയാമോ? എത്ര പ്രയാസമുള്ള ഷോട്ട് വച്ചാലും അദ്ദേഹം ഒരിക്കലും അത് ചെയ്യില്ലെന്ന് പറയില്ല. ചില സമയത്ത് എനിക്കുതന്നെ തോന്നിയിട്ടുണ്ട്, പ്രത്യേകിച്ചും ആക്ഷന്‍ സീക്വന്‍സുകളില്‍. ലാലിനത് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരുതിയിട്ട് മാറ്റിപ്പിടിക്കാമെന്നുപറഞ്ഞാല്‍ ഉടന്‍ ലാലിന്റെ മറുപടി വരും. 'വേണ്ട, അത് നന്നായിട്ടുണ്ട്. ഞാന്‍ ചെയ്തുനോക്കാം. നിങ്ങള്‍ ഷോട്ട് വച്ചോളൂ.' നമുക്ക് ഒരു സ്‌ട്രെയിനും തരാതെ ആ രംഗം അദ്ദേഹം ഗംഭീരമായി ചെയ്തിരിക്കും.

    ലാല്‍ മാജിക്ക്

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ലാല്‍ അഭിനയിക്കുമ്പോള്‍ ഒരു മാജിക് നടക്കുന്നുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന എന്നെപ്പോലും അത് അത്ഭുതപ്പെടുത്തുകയാണ്. അപ്പോള്‍ പിന്നെ ആ പ്രകടനം സ്‌ക്രീനില്‍ കാണുന്ന പ്രേക്ഷകന്റെ കാര്യം പറയാനുണ്ടോ?

    മോഹന്‍ലാലിനെ ആരാധിക്കുന്നവര്‍

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    ലാലിന്റെ ആരാധകരെന്ന് പറയുന്നത് മുതിര്‍ന്നവരും വൃദ്ധജനങ്ങളും മാത്രമല്ല കൊച്ചുകുട്ടികളും ഉള്‍പ്പെടുന്നതാണ്. അവരെല്ലാം ലാലിനെ ഇപ്പോഴും സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന് പ്രായമായി എന്നുപറയുന്ന ഇന്നത്തെ ന്യൂജനറേഷന്‍ തലമുറക്കാര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ അവരുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ലാലില്‍നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് ഇപ്പോഴുള്ള അവരുടെ അതൃപ്തിക്ക് കാരണം. അതല്ലാതെ ലാലിനെ ആര്‍ക്കും ഒഴിവാക്കാനാവില്ല. തള്ളിക്കളയാനും പറ്റില്ല. ലാലായിട്ട് എന്ന് അഭിനയം വേണ്ട എന്നുപറയുന്നുവോ അത്രയും കാലം അദ്ദേഹം ഇവിടെ തുടര്‍ന്നുകൊണ്ടേയിരിക്കും. അതാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറും.

    എന്റെ സിനിമയില്‍ ലാല്‍

    ലാല്‍ സുന്ദരനല്ല, മുഖലക്ഷണമില്ല, പവര്‍ഫുള്ളായ ശബ്ദമില്ല, ഒരു ശരാശരി പക്ഷെ ഭയങ്കരം: സിദ്ധിഖ്

    എന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിന്റെ ഗണത്തിലാണ് ലേഡീസ് & ജെന്റില്‍മാനും. അതിലെ ലാലിന്റെ ക്യാരക്ടറൈസേഷന്‍ ഗംഭീരമാണ്. അത് ലാലിനെകൊണ്ടല്ലാതെ മറ്റാര്‍ക്കും ചെയ്യാനുമാകില്ല. ജീവിതത്തില്‍ ഒരു അച്ചടക്കവുമില്ലാത്ത ഒരാള്‍. മുഴുകുടിയന്‍. പക്ഷേ അയാള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രേരകശക്തിയാവുകയാണ്. അയാള്‍ വേദാന്തങ്ങളൊന്നുമല്ല പറയുന്നത്. കൊച്ചുകൊച്ചുകാര്യങ്ങളാണ്. പക്ഷേ അത് മറ്റുള്ളവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നുണ്ട്. അഭിനയത്തിന്റെ രണ്ട് എക്‌സ്ട്രീംസ് ആണത്. അത് ലാല്‍ ഏറ്റവും മനോഹരമാക്കുകയും ചെയ്തു- സിദ്ദിഖ് പറഞ്ഞു

    English summary
    Mohanlal is a average man but ogre says director Siddique
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X