മോഹന്‍ലാല്‍ ചെഗുവേരയാകുന്നു
ജോഷി സംവിധാനം ചെയ്യുന്ന കര്‍ണനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ചെഗുവേര എന്നാണ്. നരനു ശേഷം മോഹന്‍ലാലും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍.
വിപ്ലവ തത്വചിന്തകള്‍ ആഴത്തില്‍ പഠിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കണമെന്ന് കൊതിക്കുകയും ചെയ്യുന്ന ഒരു വിപ്ലവകാരിയാണ് കര്‍ണനിലെ ചെഗുവേര. എ.കെ.സാജനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ട്വന്റി ട്വന്റി, മാടമ്പി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ കര്‍ണന്റെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications