»   » 21 ദിവസത്തെ ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ എത്തുന്നു, ചെറുപ്പക്കാരനായി, ആരോഗ്യവാനായി !!

21 ദിവസത്തെ ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ എത്തുന്നു, ചെറുപ്പക്കാരനായി, ആരോഗ്യവാനായി !!

By: Rohini
Subscribe to Filmibeat Malayalam

അമ്പത്തിയാറാം വയസ്സില്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കാണിച്ച ഫൈറ്റ് രംഗങ്ങള്‍ കണ്ട് സിനിമാ ലോകം ഞെട്ടിത്തരിച്ചിരുന്നു. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മറ്റൊരു പരീക്ഷണവുമായി എത്തുകയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വേഷം രഹസ്യമാക്കി വയ്ക്കാന്‍ മാത്രം, മഞ്ജുവിന്റെ സൈറബാനുവിലെ ആ രഹസ്യം ലീക്കായി!

ഇനിയും പേരിട്ടിട്ടില്ലാത്ത ബി ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറയ്ക്കുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ലാല്‍ തിരിച്ചെത്തുന്നു, പുതിയ ലുക്കില്‍...

ഗുരുകൃപയിലെ ചികിത്സ

പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിട്ടേജിലാണ് മോഹന്‍ലാല്‍ തടി കുറയ്ക്കാനുള്ള ചികിത്സ നടത്തിയത്. തമിഴ് സൂച്ചര്‍ താരങ്ങളായ അജിത്തും രജനികാന്തുമൊക്കെ നേരത്തെ ഇവിടെ തടി കുറയ്ക്കുന്നതിനുള്ള ചികിത്സ നടത്തിയിരുന്നു.

21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം

മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോര്‍ജ്ജയില്‍ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ നേരെ പോയത് ആയുവര്‍വേദ ചികിത്സയ്ക്ക് വേണ്ടിയാണ്. 21 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച ലാല്‍ തിരിച്ചെത്തും. ചികിത്സയുടെ ഭാഗമായി ഇനിയും മൂന്ന് മാസം നടന്‍ ഡയറ്റ് തുടരേണ്ടി വരും.

പുതിയ ഭാവത്തില്‍

ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ നന്നായി മെലിഞ്ഞിട്ടുണ്ടെന്നും, പൂര്‍ണ ആരോഗ്യവാനാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ ഡയറ്റിങും വ്യായാമവുമാണ് ചികിത്സ രീതി.

ഉണ്ണികൃഷ്ണന്‍ ചിത്രം

മാര്‍ച്ച് ആദ്യ വാരത്തോടെ ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലേക്ക് കടക്കും. റിട്ട. പൊലീസ് ഓഫീസറായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന സിനിമയില്‍ തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

English summary
Mohanlal is coming back robust and sturdy after rigorous Ayurvedic treatment
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam