മോഹന്‍ലാല്‍ എവര്‍ഗ്രീന്‍ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറെന്ന് സൈമ! ശ്രദ്ധേയമായി പുതിയ വിശേഷണം
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായിട്ടാണ് മോഹന്‍ലാല്‍ അറിയപ്പെടുന്നത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലയാളത്തില്‍ ഒന്നാമനായി തുടരുകയാണ് ലാലേട്ടന്‍. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫറിന്റെ വമ്പന്‍ വിജയം മലയാള സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു.
പുലിമുരുകനിലൂടെ സൃഷ്ടിച്ച സ്വന്തം റെക്കോര്‍ഡ് തന്നെയാണ് ലൂസിഫറിന്റെ വിജയത്തിലൂടെ മോഹന്‍ലാല്‍ മറിടകടന്നത്. കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണമാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം നടന് നല്‍കാറുളളത്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ സാന്നിദ്ധ്യം ലാലേട്ടന്‍ അറിയിച്ചിരുന്നു. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിലും മുന്‍നിര താരമായി മുന്നേറികൊണ്ടിരിക്കുകയാണ് ലാലേട്ടന്‍. അതേസമയം സൂപ്പര്‍ താരത്തിന് പുതിയൊരു വിശേഷണം കൂടി നല്‍കിയ സൗത്ത് ഇന്ത്യന്‍ മൂവി അവാര്‍ഡിന്റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

സൈമയുടെ ഇത്തവണത്തെ അവാര്‍ഡ് നിശ ആഗസ്റ്റ് പതിനാറിന് നടക്കാനിരിക്കയാണ് പുതിയ ട്വീറ്റ് വന്നിരിക്കുന്നത്. തമിഴ്, മലയാളം താരങ്ങള്‍ പങ്കെടുക്കുന്ന പുരസ്‌കാര ചടങ്ങില്‍ ഗസ്റ്റ് ഓഫ് ഹോണറായി ആണ് മോഹന്‍ലാലിനെ ക്ഷണിച്ചിരിക്കുന്നത്. ലാലേട്ടനൊപ്പം തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും ഗസ്റ്റ് ഓഫ് ഹോണര്‍ ആയി ഉണ്ടാകും. തെലുങ്ക്, കന്നഡ സിനിമകള്‍ക്ക് നല്‍കുന്ന പുരസ്‌കാര ചടങ്ങിലാണ് ചിരഞ്ജീവി പങ്കെടുക്കുന്നത്.

ഖത്തറില്‍ വെച്ചാണ് ഇത്തവണ സൈമ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുന്നത്. അതേസമയം സൈമയുടെ ട്വീറ്റില്‍ എവര്‍ഗ്രീന്‍ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാര്‍ എന്നായിരുന്നു മോഹന്‍ലാലിനെ വിശേഷിപ്പിച്ചിരുന്നത്. ഗോഡ് ഓഫ് മോളിവുഡ് എന്നും ട്വീറ്റില്‍ ലാലേട്ടനെ സൈമ വിശേഷിപ്പിച്ചിരുന്നു. സൈമയുടെ ഈ പുതിയ ട്വീറ്റിലൂടെ മലയാള സിനിമയുടെ അഭിമാനമായ നടന് പുതിയൊരു പട്ടം കൂടി ചാര്‍ത്തപ്പെട്ടിരിക്കുകയാണ്.

ഇത്തവണ മികച്ച നടനുളള നോമിനേഷന്‍ പട്ടികയില്‍ മോഹന്‍ലാലും ഇടംപിടിച്ചിട്ടുണ്ട്. ഒടിയനിലെ പ്രകടനത്തിലൂടെയാണ് സൂപ്പര്‍താരം നോമിനേഷന്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. മികച്ച നടനുളള പട്ടികയില്‍ മോഹന്‍ലാലിനൊപ്പം ജയസൂര്യ, ജോജു ജോര്‍ജ്ജ്,പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ട്. മികച്ച നടിമാരുടെ പട്ടികയില്‍ നിമിഷ സജയന്‍, നിഖില വിമല്‍, അനു സിത്താര, ഐശ്വര്യ ലക്ഷ്മി, തൃഷ തുടങ്ങിയവരാണ് ഇടംപിടിച്ചിരിക്കുന്നത്.

എല്ലാം കൊല്ലവും പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുളള അവാര്‍ഡ് നിശയാണ് സൈമ അവാര്‍ഡ്‌സ്. തെന്നിന്ത്യയിലെ താരങ്ങള്‍ ഒന്നടങ്കം പങ്കെടുക്കാറുളള പുരസ്‌കാര ചടങ്ങ് വര്‍ണാഭമാവാറുണ്ട്. സൈമയുടെതായി കഴിഞ്ഞ തവണ നടന്ന പുരസ്‌കാര നിശയും ശ്രദ്ധേയമായി മാറിയിരുന്നു. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും അണിനിരന്ന ചടങ്ങിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.


Click it and Unblock the Notifications











