»   » മോഹന്‍ലാല്‍ പുലിമുരുകന്റെ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കാണും... ആകാംക്ഷയോടെ സൂപ്പര്‍സ്റ്റാര്‍

മോഹന്‍ലാല്‍ പുലിമുരുകന്റെ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ തന്നെ കാണും... ആകാംക്ഷയോടെ സൂപ്പര്‍സ്റ്റാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് പറഞ്ഞ് ഒടുവില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ നവരാത്രിയ്ക്ക് തിയേറ്ററിലെത്തും. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ആരാധകര്‍ റിലീസിനായി കാത്തിരിയ്ക്കുകയാണ്.

എട്ട് റീടേക്കുകള്‍ എടുത്തിട്ടും ശരിയായില്ല; ക്ഷമ പറഞ്ഞ സംവിധായകനോട് മോഹന്‍ലാല്‍ പറഞ്ഞ മറുപടി


ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലും ഇത്തവണ വളരെ 'എക്‌സൈറ്റഡ്' ആണെന്നാണ് കേള്‍ക്കുന്നത്. മറ്റൊരു സിനിമ റിലീസാകുമ്പോഴും ഇല്ലാത്ത ആകാംക്ഷയും പ്രതീക്ഷയും ലാലിനുണ്ടത്രെ.


ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ

പൊതുവെ മോഹന്‍ലാല്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവാണ്. ലാലിനും കുടുംബത്തിനും വേണ്ടി സ്‌പെഷ്യല്‍ ഷോ നടത്താറാണ് പതിവ്. എന്നാല്‍ ഇത്തവണ പുലിമുരുകന്‍ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കാണും എന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടത്രെ.


അധിക സമയം നല്‍കി

ആറ് മാസമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ അനുവദിച്ചിരുന്ന സമയം. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും മറ്റ് പരിപാടികളുമെല്ലാം ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ അത് കഴിഞ്ഞും സിനിമയ്‌ക്കൊപ്പം നിന്നത്രെ ലാലേട്ടന്‍. സിനിമയുടെ പെര്‍ഫക്ഷന് വേണ്ടി ഏതറ്റം വരെ പോകാനും മോഹന്‍ലാല്‍ തയ്യാറായിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞു.


എല്ലാ പിന്തുണയും

എഡിറ്റിങിനും ഗ്രാഫിക്‌സിനുമൊക്കെ എല്ലാ പിന്തുണയും നല്‍കി ലാലേട്ടന്‍ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു. മറ്റ് സിനിമകളുടെ തിരക്കിലായിരുന്നപ്പോഴും എല്ലാ ഘട്ടത്തിലും മോഹന്‍ലാല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നുവത്രെ.


പ്രതിഫലം കുറച്ചു

സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പ്രതിഫലം കുറച്ചു എന്നും സംവിധായകന്‍ പറഞ്ഞു. സാധാരണ വാങ്ങുന്ന പ്രതിഫലത്തിന്റെ പകുതി മാത്രമേ ഈ സിനിമയില്‍ അഭിനയിക്കാന്‍ ലാല്‍ വാങ്ങിച്ചുള്ളൂവത്രെ.
English summary
Puli Murugan, the highly anticipated Mohanlal movie will hit the theatres for this Navarathri. Reportedly, the actor is extremely excited about the movie and is planning to watch it with the audiences.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam