മോഹന്‍ലാല്‍ ഫുട്‌ബോള്‍ ആരാധകനാണ്, ബ്രസീല്‍ ആരാധകനല്ല
സിനിമയെ പോലെ തന്നെ ക്രിക്കറ്റിനെയും അത്രതന്നെ ഫുട്‌ബോളിനെയും ആരാധിക്കുന്ന മോഹന്‍ലാല്‍ കളി കാണാന്‍ ബ്രിസീലിലേക്ക് പോകുന്നത് ബ്രസീലിനോടുള്ള ആരാധന കൊണ്ടാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ താന്‍ ബ്രസീല്‍ ആരാധകനല്ല, ഫുട്‌ബോള്‍ ആരാധകനാണെന്ന് മോഹന്‍ലാല്‍.
ഫുട്‌ബോള്‍ കളിയുടെ കടുത്ത ആരാധകനായി മോഹന്‍ലാലിന് കളി ഒരുപാടിഷ്ടമാണ്. എന്ന് കരുതി അങ്ങനെ പ്രത്യേകിച്ച് ഒരു ടീമിന്റെയും ആരാധകനല്ല. കളി നേരിട്ട് കാണാന്‍വേണ്ടിയാണ് ബ്രസീലിലേക്ക് പോകുന്നത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നേരില്‍കാണാന്‍ വേണ്ടി ബ്രസീലിലേക്ക് പറന്നത്. ഇപ്പോള്‍ ദുബായിലാണ് ലാല്‍ ഉള്ളത്. അവിടെ നിന്ന് റിയോ ഡി ജനീരിയോയില്‍ പോയി ജര്‍മനിയും അര്‍ജന്റീനയും തമ്മിലുള്ള കളി നേരില്‍ കാണണം എന്നാണ് ലാലിന്.
2012 ല്‍ ഒളിബിക് ഗെയിം കാണാന്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പം മോഹന്‍ലാല്‍ ലണ്ടനിലും പോയിട്ടുണ്ട്. അതും ഒരു ടീമിനോടും പ്രത്യേകമുള്ള ആരാധനകൊണ്ടല്ല. അതുകൊണ്ട് സെമി ഫൈനലില്‍ ബ്രസീല്‍ പൊട്ടിയതുകൊണ്ടാണ് ലാല്‍ മറുകണ്ടം ചാടിയതെന്ന് ആരും പറഞ്ഞു പരത്താന്‍ നില്‍ക്കേണ്ടെന്ന് സാരം.
ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ താന്‍ ബ്രസീലില്‍ പോകുമെന്ന് മോഹന്‍ലാല്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. താരം ബ്രസീലില്‍ കഴിയുന്നത്രയും മത്സരങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











