മോഹന്‍ലാല്‍ ഫ്രണ്ട്ലി, മമ്മൂട്ടി സപ്പോര്‍ട്ടീവ്: നവനീത്
കുട്ടിച്ചാത്തനായി കുട്ടികളുടെ മനസ്സില്‍ ഇടം നേടിക്കൊണ്ടാണ് നവനീത് മാധവ് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചു തുടങ്ങിയത്. സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നവനീതിന് മിനിസ്‌ക്രീനിലേക്കുള്ള വാതില്‍ തുറക്കപ്പെടുകയായിരുന്നു.

പിന്നീട്, കേശു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് ബിഗ്‌സ്‌ക്രീനിലേക്ക് കടന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ തലം വരെ ശ്രദ്ധിക്കപ്പട്ട നവനീത് ഇപ്പോള്‍ മലയാള സിനിമയില്‍ നല്ല കുറേ അവസരങ്ങള്‍ക്ക് വേണ്ടികാത്തിരിക്കുകയാണ്.

ശിക്കാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പവും, കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ മകനായും നവനീത് അഭിനയിച്ചു. രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചതിനെ കുറിച്ച് ചോദിക്കുമ്പോള്‍ നവനീത് പറയുന്നത്, ലാലങ്കില്‍ ഫ്രണ്ട്‌ലിയും മമ്മൂക്ക സപ്പോര്‍ട്ടീവുമാണെന്നാണ്.

ഞാന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണ്. വളരെ ഫ്രണ്ട്‌ലിയാണ് അദ്ദേഹം. സെറ്റില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവാണ്. വളരെ ചിട്ടയോടുകൂടിയാണ് അദ്ദേഹം എല്ലാ കാര്യങ്ങളും ചെയ്യുന്നത്- നവനീത് പറഞ്ഞു.

മറ്റൊന്നു കൂടെയുണ്ട്, ഇപ്പോള്‍ മലയാള സിനിമയില്‍ മിന്നി നില്‍ക്കുന്ന യങ് ബഡ്ഡി നീരജ് മാധവിന്റെ സഹോദരനാണ് നവനീത് മാധവ്. മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കരി തുടങ്ങിയ ശ്രദ്ധയമായ ചിത്രങ്ങളിലൊക്കെ തിളങ്ങിയ നീരജ് 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.



Click it and Unblock the Notifications











