മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

By Aswini

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബാല വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു.

ഇത് മൂന്നാം തവണയാണ് ബാലയും മോഹന്‍ലാലും ഒന്നിയ്ക്കുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ബാല ലാലിനെ കുറിച്ച് വാചാലനായി. എല്ലാവര്‍ക്കുമറിയാം അദ്ദേഹം നല്ലൊരു നടനാണെന്ന്. അതിനുമപ്പുറം മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്നാണ് ബാല പറയുന്നത്. തമിഴില്‍ വേതാളം എന്ന അജിത്ത് ചിത്രം ഉപേക്ഷിച്ചതുപോലും ലാലിന് വേണ്ടിയാണത്രെ.

നല്ലൊരു മനുഷ്യന്‍

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ഒരു നല്ല നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് മോഹന്‍ലാല്‍ എന്നാണ് ബാല പറയുന്നത്.

പോസിറ്റീവ് എനര്‍ജി

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ചുറ്റും ഉള്ള എല്ലാവരെയും അദ്ദേഹം പരിഗണിയ്ക്കും. അവര്‍ക്കൊക്കെ ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ലാലിന് കഴിയുന്നു. ലാലേട്ടന്‍ സെറ്റിലെത്തിയാല്‍ എല്ലാവര്‍ക്കും ഫ്രഷ് എനര്‍ജിയാണത്രെ.

ലാലിനൊപ്പമുള്ള അഭിനയം

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടാകുക സ്വാഭാവികമാണ്. പക്ഷെ അതേ സമയം ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടാവും. നല്ല പിന്തുണ നല്‍കി അദ്ദേഹം ഓരോ കാര്യങ്ങളും പറഞ്ഞു തരും.

വേതാളം ഉപേക്ഷിച്ചത്

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

വീരത്തിന് ശേഷം അജിത്തിനെ നായകനാക്കി ജ്യേഷ്ടന്‍ ശിവ സംവിധാനം ചെയ്യുന്ന വേതാളം എന്ന ചിത്രം ഒഴിവാക്കിയത് മോഹന്‍ലാലിന്റെ പുലിമുരുകന് വേണ്ടിയാണെന്നും ബാല പറഞ്ഞു.

മൂന്നാം തവണ

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

നേരത്തെ മോഹന്‍ലാലിനൊപ്പം അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലും ബാല അഭിനയിച്ചിട്ടുണ്ട്.

പുലിമുരുകനില്‍

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ഇത് മൂന്നാം തവണയാണ് മോഹന്‍ലാലിനൊപ്പം ബാല അഭിനയിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനില്‍ മികച്ചൊരു വേഷമാണ് ബാലയ്ക്ക്. പക്ഷെ കഥാപാത്രത്തെ കുറിച്ച് പറയാന്‍ നടന്‍ തയ്യാറായില്ല. ലാലിനൊപ്പം മുഴുനീള വേഷമാണ്

ഇടവേളയ്ക്ക് ശേഷം

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാല വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മടങ്ങിവരവ്.

എന്തിന് ഇടവേള

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കൂ എന്ന് തീരുമാനിച്ചാണ് മാറി നിന്നത്. അങ്ങനെ തമിഴില്‍ വീരം കിട്ടി അഭിനയിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന പുലിമുരുകനും മലയാളത്തെ സംബന്ധിച്ച് 'ബിഗ്' ആണ്. ബാഹുബലി ടീമിനൊപ്പം പ്രവര്‍ത്തിച്ചവരൊക്കെ ഈ ചിത്രത്തിലുമുണ്ട്

സേതുവിനെ കുറിച്ച്

മോഹന്‍ലാല്‍ നല്ലൊരു മനുഷ്യനാണെന്ന് ബാല, ലാലിന് വേണ്ടി അജിത്തിനെ വരെ ഉപേക്ഷിച്ചു!!

എന്ന് നിന്റെ മൊയ്തീനിലെ സേതു എന്ന കഥാപാത്രം തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വേഷമാണെന്ന് ബാല പറയുന്നു. ആ കഥാപാത്രത്തിന്റെ പേരില്‍ പ്രശംസിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X