നടന്‍ മോഹന്‍ലാലും ക്വാറന്റൈനില്‍! അമ്മയെ കാണാന്‍ താരരാജാവ് കൊച്ചിയിലെത്തി, 14 ദിവസത്തെ നിരീക്ഷണം

നടന്‍ മോഹന്‍ലാലും ക്വാറന്റൈനില്‍ എന്ന് വാര്‍ത്ത. ലോക്ഡൗണിന് മുന്‍പ് ചെന്നൈയിലെ വീട്ടില്‍ ആയിരുന്ന താരം ഇന്നാണ് കൊച്ചിയിലെത്തിയത്. അമ്മയെ കാണാനെത്തിയതായിരുന്നു താരം എന്നാണ് അറിയുന്നത്. തമിഴ്‌നാട്ടില്‍ രോഗം കൂടുതലുള്ളതിനാലും സംസ്ഥാനം മാറി വരുന്നതിനാലും പതിനാല് ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നതാണ് നിയമം.

മോഹന്‍ലാലും കുടുംബവും ചെന്നൈയിലായിരുന്നെങ്കിലും അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലായിരുന്നു. കൊച്ചി തേവരയിലെ വീട്ടിലുള്ള അമ്മയെ കാണാന്‍ വേണ്ടിയായിരുന്നു താരം കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷമേ അമ്മയൈ കാണാന്‍ കഴിയുകയുള്ളു. സര്‍ക്കാരിന്റെ കൊവിഡ് 19 ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് താരം വീട്ടില്‍ പോകാതെ പ്രത്യേകമായൊരു താമസസൗകര്യം ഒരുക്കുകയായിരുന്നു.

mohanlal-amma

അമ്മയെ കാണാന്‍ കഴിയാതെ മാസങ്ങളായി വീര്‍പ്പുമുട്ടലില്‍ കഴിയുകയായിരുന്നു താരരാജാവ് മോഹന്‍ലാല്‍. എല്ലാ കൊല്ലവും മോഹന്‍ലാലിന്റെ പിറന്നാള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. വീട്ടില്‍ നിന്ന് സദ്യയൊക്കെ കഴിച്ച് അമ്മയ്‌ക്കൊപ്പം ഇരിക്കുന്ന ദിവസം ഇക്കൊല്ലം ഇല്ലാതെ പോയിരുന്നു. മേയ് 21 നായിരുന്നു മോഹന്‍ലാല്‍ തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുന്നത്.

ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പം അടുത്ത ബന്ധുക്കളും ചേര്‍ന്ന് ചെറിയൊരു രീതിയിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അറുപതാം പിറന്നാള്‍ ആയതിനാല്‍ സമൂഹ മാധ്യങ്ങളിലൂടെ വലിയ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് അമ്മയുടെ അടുത്ത് പോവാന്‍ കഴിയാത്ത സങ്കടത്തിലാണെന്ന് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരുന്നു.

mohanlal-amma

ലോക്ഡൗണ്‍ മാറി കൊറോണയുടെ പ്രശ്‌നങ്ങള്‍ കുറഞ്ഞാല്‍ റോഡ് മാര്‍ഗത്തിലൂടയെും താന്‍ വീട്ടിലെത്തുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറയുകയും ചെയ്തിരുന്നു. അങ്ങനെയാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ താരം കൊച്ചിയിലെത്തിയത്. ഭാര്യയും മക്കളുമൊക്കെ കൂടെ ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇതുവരെയും മോഹൻലാലിൻ്റെ പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.

മാര്‍ച്ചില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്. ആഗോളതലത്തില്‍ വലിയ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അതിന് തൊട്ട് മുന്‍പാണ് കൊറോണ കാരണം തിയറ്ററുകള്‍ അടച്ചത്. ചില സിനിമകള്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യുന്നുണ്ടെങ്കിലും മരക്കാര്‍ തിയറ്ററിലെ എത്തുകയുള്ളുവെന്ന് നിര്‍മാതാവ് അറിയിച്ചിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകരിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X