മോഹന്‍ലാലിന്റെ ജൈവകൃഷി വിജയഗാഥ! ഓര്‍ഗാനിക്ക് ഫാമിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
ലോക്ഡൗണ്‍ കാലം കൃഷിക്കായി മലയാളി താരങ്ങള്‍ മണ്ണില്‍ ഇറങ്ങിയത് ശ്രദ്ധേയമായി മാറിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൃഷിത്തോട്ടത്തില്‍ നിന്നുളള ചിത്രങ്ങള്‍ വൈറലായിരുന്നത്. പിന്നാലെ തന്റെ ജെെവ കൃഷിത്തോട്ടം പരിചയപ്പെടുത്തി മോഹന്‍ലാലും എത്തിയിരുന്നു. എന്റെ വീട്ടിലെ ജൈവകൃഷി എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം കൃഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ലോക്ഡൗണിന് പിന്നാലെ അടുത്തിടെയാണ് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്.

ജൈവവളം ഉപയോഗിച്ചു കൊണ്ടുള്ള കാര്‍ഷിക രീതിയാണ് നടന്റെ കൃഷിത്തോട്ടത്തില്‍ നടത്തി വരുന്നത്. തോട്ടത്തിലെ ജോലിക്കാരനൊപ്പം വിളവ് എടുക്കുകയും തോട്ടത്തിലൂടെ നടന്ന് വരികയുമൊക്കെ ചെയ്യുന്ന മോഹന്‍ലാലാലിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വെണ്ടക്ക, വ്യത്യസ്ത തരം ബീന്‍സ്, ചീര, പപ്പായ, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വീടിനടുത്തുള്ള തന്റെ അമ്പത് സെന്റ് സ്ഥലത്ത് മോഹന്‍ലാല്‍ സര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
വളരെക്കാലമായി ജൈവകൃഷിയിൽ താരം ഏർപ്പെട്ടിരുന്നതായും ഇദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിയപ്പോള്‍ അദ്ദേഹം എളമക്കരയില്‍ കൃഷി ആരംഭിച്ചു. കൊറോണ കാരണം കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിന് ധാരാളം സമയം ലഭിച്ചു. അതേസമയം മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ നിരവധി താരങ്ങളാണ് കൃഷിയില്‍ സജീവമായിരിക്കുന്നത്.
സ്വന്തം തോട്ടത്തില്‍ നിന്ന് വിളവെടുത്ത സണ്‍ ഡ്രോപ്പ് ഫ്രൂട്ടിന്റെ ചിത്രങ്ങള്‍ നേരത്തെ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ സമയത്ത് കാളിദാസ് ജയറാമും പച്ചക്കറി കൃഷി നടത്തിയിരുന്നു. ഇത്തവണ ഓണസദ്യയ്ക്കായി സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളാണ് ജയറാമും കുടുംബവും ഉപയോഗിച്ചത്. ലോക്ക്ണ്‍ സമയത്ത് നടന്‍ ഉണ്ണി മുകുന്ദനും തനിക്ക് കൃഷിയിലുളള താല്‍പര്യം ആരാധകരെ അറിയിച്ചിരുന്നു. ജോജു ജോര്‍ജ് തന്റെ പശുവിന്റെയും കൃഷിസ്ഥലത്തിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ജയറാം, ശ്രീനിവാസന്‍, സലിം കുമാര്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങളെല്ലാം മുന്‍പ് കൃഷിയില്‍ ഇറങ്ങിയ താരങ്ങളാണ്.


Click it and Unblock the Notifications