»   » ഈ ലാലേട്ടന്റെ ഒരു കാര്യമേ, അനൂപ് മേനോന്‍ പറയുന്നു

ഈ ലാലേട്ടന്റെ ഒരു കാര്യമേ, അനൂപ് മേനോന്‍ പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ലാലേട്ടന്‍ ഇത്രയും വലിയ രസികനാണെന്ന് ഞാന്‍ അറിയുന്നത്, കനല്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ്. ഇത്രയേറെ ജീവിതം ആഘോഷിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ മാത്രമായിരിക്കും-അനൂപ് മേനോന്‍ പറയുന്നു.

മോഹലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു മുഴുനീള വേഷം അഭിനയിക്കുന്നത് കനലിലാണെന്നും അനൂപ് പറഞ്ഞു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയായിരുന്നു അനൂപ് മേനോന്‍.

anoop-mohanlal

എന്ത് വിഷമമുണ്ടായാലും അത് പുറത്ത് കാണിക്കുന്ന ഒരു പ്രകൃതക്കാരാനല്ല മോഹന്‍ലാല്‍ എന്ന് തനിക്ക് മനസിലായി.തന്റെ വിഷമത്തില്‍ മറ്റുള്ളവരെയും വിഷമിപ്പിക്കാന്‍ ഇഷ്ടമല്ല എന്നതാണ്. ഇതിന് മുമ്പ് അദ്ദേഹത്തിന്റെ അമ്മ ആശുപത്രിയില്‍ കിടന്നപ്പോഴും താനത് ശ്രദ്ധിച്ചിരുന്നതായും അനൂപ് പറഞ്ഞു.

സമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായില്‍ പെട്ടുപ്പോകുകെയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുന്ന രണ്ട് വ്യക്തികളെ ചുറ്റിപ്പറ്റിയുള്ളതാണ് കനല്‍ എന്ന ചിത്രം. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എര്‍ണ്ണാകുളം,മൈസൂര്‍,മൂന്നാര്‍,ദുബായ് എന്നിവടങ്ങളിലായാണ് കനലിന്റെ ചിത്രീകരണം.

English summary
Mohanlal has often been described as a charismatic person in real life. Reinforcing this view is Anoop Menon, who is sharing screen space with the superstar in Kanal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam