മോഹന്‍ലാലിനെ ആരും സ്‌നേഹിച്ചുപോകുമെന്ന് സത്യന്‍ അന്തിക്കാട്
'കുറുക്കന്റെ കല്യാണം' എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സിനിമാ സംവിധായകനായി അരങ്ങത്തെത്തുന്നത്. അന്ന് കൊച്ചു കൊച്ചു വേഷങ്ങള്‍ ചെയ്തിരുന്ന മോഹന്‍ലാലിന് ചിത്രത്തില്‍ ചെറിയൊരു വേഷം കിട്ടി. പക്ഷെ അവിടെ നിന്ന് ഒരു വലിയ ബന്ധം തുടങ്ങുകയിയിരുന്നു. പിന്നീട് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിച്ചുണ്ടാക്കിയ ഹിറ്റുകള്‍ക്ക് എണ്ണമില്ല.
മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ സത്യന്‍ അന്തിക്കാട് വാചാലനാകും. എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു കാന്തമാണ് മോഹന്‍ലാല്‍ എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അത് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും. സ്ത്രീകള്‍ക്ക് പ്രത്യേക ആദരവ് നല്‍കും. അങ്ങനെയുള്ള ഒരാളോട് ആര്‍ക്കാണ് ഇഷ്ടം തോന്നാത്തതെന്നാണ് സത്യന്‍ ചോദിക്കുന്നത്.

ആരും മോഹന്‍ലാലിനെ സ്‌നേഹിച്ച് പോകും. ഏതൊരു ആള്‍ക്കൂട്ടത്തില്‍ നിന്നാലും സെന്റര്‍ ഓഫ് അട്രാക്ഷന്‍ അയാളായിരിക്കും. പെരുമാറ്റത്തിലെ തല്യതയാണ് ലാലിന്റെ മറ്റൊരു പ്രത്യകതയത്രെ. സെറ്റില്‍ ലൈറ്റ് ബോയ് മുതല്‍ നിര്‍മാതാവ് വരെയുള്ളവരോട് ഒരേ പോലെയാണ് ലാല്‍ സംസാരിക്കുന്നതും പെരുമാറുന്നതും. ഒരു ചായവേണണെങ്കില്‍, ചായവേണം എന്നദ്ദേഹത്തിന് പറയാം, പക്ഷെ ഒരു നല്ല ചായ കൊണ്ടത്തരാമോ എന്നേ മോഹന്‍ലാല്‍ ചോദിക്കൂ. അതൊരു ആജ്ഞയായി തോന്നില്ല- സത്യന്‍ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications