പൃഥ്വിരാജിലെ സംവിധായകനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ... മലയാളത്തിലെ വിസ്മയ ചിത്രമായിരിക്കും..

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫര്‍ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞിരിക്കുകയാണ്. സംവിധാനത്തിനൊപ്പം ക്യാമറ വര്‍ക്കുകളിലും പൃഥ്വി ശ്രദ്ധിക്കുന്നുണ്ട്. നിലവില്‍ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന ലൊക്കേഷന്‍ വീഡിയോ അതിവേഗം വൈറലായി മാറിയിരുന്നു.

പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ച് മോഹന്‍ലാലും വിലയിരുത്തിയിരുന്നു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നടന്‍ നന്ദുവാണ് പൃഥ്വിരജിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യം തുറന്ന് സംസാരിച്ചത്. ഒരു ദിവസം ഷൂട്ടിംഗിനിടെ പൃഥ്വിരാജ് എന്തൊരു സംവിധായകനാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും തന്നോട് മോഹന്‍ലാല്‍ പറഞ്ഞു. പൃഥ്വിയുടെ സംവിധാന മികവില്‍ മോഹന്‍ലാല്‍ അത്രയധികം ആകൃഷ്ടനായിരുന്നു.

mohanlal

സാധാരണ എല്ലാ സംവിധായകന്മാരും ഷോട്ട് കഴിഞ്ഞ ഉടനെ എടുത്ത രംഗം എങ്ങനെയുണ്ടെന്ന സ്ര്കീനില്‍ നോക്കി തൃപ്തി വരുത്തും. അക്കാര്യത്തില്‍ പൃഥ്വിരാജ് വ്യത്യസ്തനാണ്. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞ ഉടന്‍ തന്നെ അടുത്ത സീനിലേക്ക് പോവുകയാണ് ചെയ്യാറുള്ളത്. തനിക്ക് ലൂസിഫറില്‍ അമ്പതിലധികം രംഗങ്ങളുണ്ട്. അതില്‍ ഓരോന്ന് എത്തുമ്പോഴും പൃഥ്വിരാജ് ഓര്‍ക്കുമെന്നും നന്ദു പറയുന്നു.

ലൂസിഫറിലെ വലിയൊരു രംഗം ഒരുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. നൂറ് കണക്കിന് കാറുകളും ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകളുമാണ് രംഗത്തിലുള്ളത്. രണ്ടരക്കോടി രൂപയാണ് ഈ ഒരു രംഗം മാത്രം ചിത്രീകരിക്കാന്‍ ആവശ്യമായി വരുന്നത്. 5000 ത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഈ രംഗത്തില്‍ അഭിനയിക്കുന്നത്. സിനിമയില്‍ ഏറ്റവുമധികം നിര്‍ണായകമായി മാറുന്ന സീനുകളില്‍ ഒന്ന് ഇതായിരിക്കും. അടിമാലത്തുറ ബീച്ചില്‍ നിന്നുമായിരുന്നു പതിനഞ്ചോളം ദിവസങ്ങളായി ഈ രംഗം ചിത്രീകരിച്ചിരുന്നത്

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X