മോഹന്‍ലാല്‍ ഇഷ്ട നടന്‍, മമ്മൂട്ടിയോട് വലിയ ബഹുമാനം: അല്ലു അര്‍ജുന്‍

By Aswathi

മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാണ് തെലുങ്ക് യങ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. അതിനൊരു കാരണം അല്ലുവിന്റെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് തന്നെയാണ്. കഴിഞ്ഞ ദിവസം ലുലുമാളില്‍ പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂര്‍ത്തിയുടെ ഓഡിയോ ലോഞ്ചിനെത്തിയ അല്ലു തന്റെ മലയാളി ആരാധകരെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പുറത്ത് കോരിച്ചൊരിയുന്ന മഴയത്തും മാളില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

നമസ്‌കാരം പറഞ്ഞുകൊണ്ട് തുടങ്ങിയ അല്ലു തുടക്കത്തില്‍ തനിക്കറിയാവുന്ന മലയാളത്തില്‍ സംസാരിച്ചു നോക്കി. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇതിലും നന്നായി മലയാളം സംസാരിക്കുമെന്ന ഉറപ്പും നടന്‍ നല്‍കി. മലയാളത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അല്ലു പറഞ്ഞു. മലയാളത്തില്‍ പ്രകത്ഭരായ ഒത്തിരി സംവിധായകരുണ്ട്. നല്ല കഥയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യും. അതിന് പ്രതിഫലവും വേണമെന്നില്ലത്രെ.

mohanlal-allu-arjun-mammootty

തന്റെ ഏറ്റവും വലിയ പ്രചോദനം ചിരഞ്ജീവിയാണെന്നു പറഞ്ഞ അല്ലു, മലയാളത്തില്‍ തനിയ്ക്ക് ഏറെ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണെന്നും വ്യക്തമാക്കി. മമ്മൂട്ടിയുടെ അഭിനയത്തെ ഏറെ ബഹുമാനത്തോടെയാണ് നോക്കുന്നത്. രാജ്യം ആരാധിയ്ക്കുന്ന താരമാണദ്ദേഹം. പുതിയ തലമുറയിലെ ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെും വലിയ ഇഷ്ടമാണത്രെ. മലയാള സിനിമകള്‍ ധാരാളം കാണാറുള്ള അല്ലു ഒടുവില്‍ കണ്ടത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സാണ്.

കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രയില്‍ അല്ലുവിന്റെ സണ്‍ ഓഫ് സത്യമൂര്‍ത്തി റിലീസ് ചെയ്തത്. ചിത്രം 24 ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം ഓഡിയോ ലോഞ്ചിനാണ് അല്ലു ലുലുവില്‍ എത്തിയത്. അല്ലുവിനൊപ്പം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് നായികമാരില്‍ ഒരാളായ ആദ ശര്‍മ, നിര്‍മാതാവ് റാഫി മതിര, വിതരണക്കാരായ സായൂജ്യം സജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X