»   » ഓപ്ഷന്‍ വേണ്ട, മലയാളത്തിലെ ഇഷ്ട നടന്‍ ആരാണെന്ന ചോദ്യത്തിന് മഹേഷ് ബാബുവിന്റെ മറുപടി!

ഓപ്ഷന്‍ വേണ്ട, മലയാളത്തിലെ ഇഷ്ട നടന്‍ ആരാണെന്ന ചോദ്യത്തിന് മഹേഷ് ബാബുവിന്റെ മറുപടി!

By: Rohini
Subscribe to Filmibeat Malayalam
എന്തുകൊണ്ട് മോഹന്‍ലാലും ദുല്‍ഖറും? | filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ മികവില്‍ അത്ഭുതപ്പെട്ടവര്‍ ഒരുപാടാണ്. അക്കൂട്ടത്തിലിതാ മറ്റൊരു സൂപ്പര്‍ താരം കൂടെ. ഇഷ്ടപ്പെട്ട മലയാള നടനാരാണ് എന്ന് ഒരു ചാനല്‍ ഷോയില്‍ ചോദിച്ചപ്പോള്‍ ഒരു സെക്കന്റ് പോലും ആലോചിക്കാതെ മഹേഷ് ബാബു പറഞ്ഞു, മോഹന്‍ലാല്‍ സര്‍!

മോഹന്‍ലാല്‍ ത്യാഗരാജന്‍ മാസ്റ്ററുടെ കാലില്‍ വീണു തൊഴുതു, തെന്നിന്ത്യന്‍ താരങ്ങള്‍ അമ്പരന്നു!!

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സ്‌പൈദര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോഫി വിത്ത് ഡിഡി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഇഷ്ട മലയാള നടന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഓപ്ഷന്‍ കേള്‍ക്കാന്‍ പോലും നില്‍ക്കാതെ നടന്‍ മോഹന്‍ലാല്‍ എന്ന് ഉത്തരം പറഞ്ഞത്.

maheshbabu-mohanlal

യുവതാരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നീ ഓപ്ഷന്‍ കൊടുത്തു. ദുല്‍ഖര്‍ സല്‍മാനെ വലിയ ഇഷ്ടമാണെന്ന് മഹേഷ് ബാബു പറഞ്ഞു.

തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ വന്‍ വരവേല്‍പാണ് മോഹന്‍ലാലിന് ലഭിയ്ക്കുന്നത്. മനമാന്ത, ജനത ഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായതോടെ പുലിമുരുകന്‍, ഒപ്പം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത് തെലുങ്കില്‍ റിലീസ് ചെയ്തിരുന്നു.

English summary
Mohanlal is my favorite malayalam actor says Super Star Mahesh Babu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam