ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്: ധനുഷ്
തമിഴകത്ത് മാത്രമല്ല, ബ്രൂസ്ലി ധനുഷ് എന്ന ചെല്ലപ്പേരിട്ട് വിളിക്കുന്ന ധനുഷിന് കേരളത്തിലും ഇപ്പോള്‍ ബോളിവുഡിലും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ അനേഗന്റെ പ്രമോഷനായി കൊച്ചിയില്‍ എത്തിയപ്പോള്‍ താരം തന്റെ കേരള പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നു.
താനൊരു വലിയ മോഹന്‍ലാല്‍ ആരാധകനാണെന്നാണ് ധനുഷ് പറയുന്നത്. ദൃശ്യം എന്ന ചിത്രം അത്രയേറെ തനിക്കിഷ്ടപ്പെട്ടെന്നും കോളിവുഡ് സ്റ്റാര്‍ പറഞ്ഞു. സത്യത്തില്‍ ദൃശ്യത്തിന്റെ റീമേക്ക് അവകാശം ഞാന്‍ സ്വന്തമാക്കാന്‍ ഇരുന്നതാണ്. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഫിറ്റ് തനിക്കില്ലാത്തതുകൊണ്ടാണ് അത് വാങ്ങാതിരുന്നതെന്നും ധനുഷ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്
ഞാനൊരു വലിയ മോഹന്‍ലാല്‍ ആരാധകനാണ്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ധനുഷ് പറഞ്ഞു.

ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്
ദിലീപും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തിയ കമ്മത്ത് ആന്റ് കമത്ത് എന്ന ചിത്രത്തിലൂടെ ധനുഷ് മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. ഒരു പാട്ട് രംഗത്ത് അതിഥി താരമായിരുന്നു.

ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്
തനിക്ക് മലയാളത്തില്‍ ഒരു മുഴുനീള വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. സ്‌ക്രിപ്റ്റ് നല്ലതോ ചീത്തയോ എന്നത് പോലും നോക്കില്ല. പിന്നെ ഭാഷയും ഒരു പ്രശ്‌നമായി തോന്നിന്നില്ല. അത് ഞാന്‍ പഠിച്ചോളും

ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്
കേരളത്തിലെ ഭക്ഷണവും ധനുഷിന് ഏറെ ഇഷ്ടമാത്രെ. കപ്പയാണ് ഏറെ ഇഷ്ടം. വെജിറ്റേറിയനായതുകൊണ്ട് കപ്പയും മീന്‍ കറിയും കഴിക്കാന്‍ കഴിയില്ല. പക്ഷെ കപ്പയും അച്ചാറും കഴിച്ചോളും. ഇടിയപ്പവും കടലക്കറിയും വളരെ ഇഷ്ടമാണ്.

ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്
ധനുഷിന്റെ കൊലവരി ഡി സോങ് കേരളത്തിലും വലിയ ഹിറ്റായിരുന്നു. ഒരിക്കല്‍ കൂടെ ആ പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ധനുഷ് അപേക്ഷിച്ചു. അയ്യോ പറയല്ലേ, ആ പാട്ട് കേട്ടാല്‍ എനിക്കിപ്പോള്‍ ഓടാന്‍ തോന്നുമെന്ന്.


Click it and Unblock the Notifications