»   » അപ്പോ അത് കള്ളമായിരുന്നോ, എനിക്ക് ശരിക്കും ഇഷ്ടം മോഹന്‍ലാലിനെ ആണെന്ന് സോണിയ !!

അപ്പോ അത് കള്ളമായിരുന്നോ, എനിക്ക് ശരിക്കും ഇഷ്ടം മോഹന്‍ലാലിനെ ആണെന്ന് സോണിയ !!

By: Rohini
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സോണിയയെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയമോ. 'സോണിയ മുത്തല്ലേ ബേബിച്ചേട്ടാ' എന്ന ക്രിസ്പിന്റെ (സൗബിന്‍ ഷഹീര്‍) ഡയലോഗ് തന്നെ ആ കഥാപാത്രത്തെ ഓര്‍ക്കാന്‍ ധാരാളം.

ഫഹദ് ശരിക്കും അത്ഭുതപ്പെടുത്തി, അതൊരു ഒന്നൊന്നര അനുഭവമായിരുന്നു: ലിജുമോള്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ താന്‍ മമ്മൂട്ടി ഫാന്‍ ആണെന്ന് ക്രിസ്പിന്റെ ചോദ്യത്തിന് ഉത്തരമായി സോണിയ പറയുന്നുണ്ട്. എന്നാല്‍ സോണിയായി അഭിനയിച്ച ലിജുമോള്‍ ജോസിന് ശരിയ്ക്കും ഇഷ്ടം മോഹന്‍ലാലിനെ ആണത്രെ!!

ലിജോ മോള്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സോണിയ എന്ന കഥാപാത്രമായിട്ടാണ് ലിജോമോള്‍ ജോസ് സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ കനി എന്ന നായിക കഥാപാത്രത്തെയും അവതരിപ്പിച്ചു.

ഇഷ്ട നടന്‍ മോഹന്‍ലാല്‍

മഹേഷിന്റെ പ്രതികാരത്തില്‍ താന്‍ മമ്മൂട്ടി ഫാന്‍ ആണെന്ന് ലിജോമോള്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് നടി പറഞ്ഞു. ഭാവിയില്‍ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയും എന്ന വിശ്വാസത്തിലാണത്രെ ലിജോമോള്‍.

ഇഷ്ടപ്പെട്ട മറ്റ് താരങ്ങള്‍

മറ്റ് ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ, ബോളിവുഡില്‍ ആമീര്‍ ഖാനെ ഏറെ ഇഷ്ടമാണെന്ന് ലിജോമോള്‍ പറഞ്ഞു. മലയാളത്തില്‍ ഇപ്പോള്‍ ഉള്ളവരില്‍ ഏറ്റവും ഇഷ്ടമുള്ള നടി പാര്‍വ്വതി ആണത്രെ.

പുതിയ ചിത്രങ്ങള്‍

നല്ല കുറേ അവസരങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ ലിജോമോള്‍. മമ്മൂട്ടി നായകനായി, നിര്‍മിയ്ക്കുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ശ്യം ദത്ത് ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ലിജോമോള്‍ അവതരിപ്പിയ്ക്കുന്നു. ഹണീബി 2.5 ആണ് മറ്റൊരു ചിത്രം.

English summary
Mohanlal is my favourite actor : Maheshinte Prathikaram fame Lijomol Jose
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam