നിത്യ പറഞ്ഞു, എനിക്കും ഇഷ്ടം മോഹന്‍ലാലിനെ

By Aswathi

ഇപ്പോള്‍ നാല് ഭാഷകളിലെ താരമാണ് നിത്യ മേനോന്‍. ഒരു ചിരികൊണ്ട് നിത്യ മേനോന്‍ വീഴ്ത്തിയത് ദുല്‍ഖര്‍ സല്‍മാനെ മാത്രമല്ല, നാല് ഭാഷാ ചിത്രങ്ങളെ കൂടെയാണ്. തെലുങ്കിലും തമിഴിലും കന്നടയിലും മലയാളത്തിലും ഇപ്പോള്‍ നിത്യയാണ് താരം.

ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രം കുറച്ചൊന്നുമല്ല നടിയ്ക്ക് പ്രശംസ നേടിക്കൊടുത്തത്. ചിത്രത്തില്‍ ആകര്‍ഷിക്കുന്ന അഭിനയ പ്രകടനമാണ് നിത്യ കാഴ്ചവച്ചതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ നിത്യ തന്റെ ഇഷ്ട താരത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.

mohanlal-nithya-menon

മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണത്രെ നിത്യയുടെയും ഇഷ്ട നടന്‍. മോഹന്‍ലാലിന്റെ അഭിനയ മികവിനെ കുറിച്ച് പറയാന്‍ നിത്യയ്ക്ക് വാക്കുകളില്ല. അടുത്തിടെ തമിഴ് നടന്‍ സൂര്യയും പറഞ്ഞിരുന്നു, മോഹന്‍ലാല്‍ സാറിന്റെ വിരലുകള്‍ പോലും അഭിനയിക്കുമെന്ന്.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ ഒരവസരം വന്നാല്‍ ഒരിക്കലും അത് തള്ളിക്കളയില്ലെന്നും നിത്യ പറഞ്ഞു. എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിത്യയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിത്യയുടെ ആദ്യ ചിത്രമായ ആകാശ ഗോപുരം മോഹന്‍ലാലിനൊപ്പമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X