മോഹന്‍ലാല്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയില്ല: ബി ഉണ്ണികൃഷ്ണന്‍

By Aswathi

മോഹന്‍ലാല്‍ എന്ന നടന്റെ നടനവൈഭവത്തെ കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ലാല്‍ ഒരു പ്രൊഡക്ടീവ് ആക്ടര്‍ അല്ലെന്നാണ് ബി ഉണ്ണികൃഷ്ണന്റെ പക്ഷം. മോഹന്‍ലാല്‍ അടുത്തതായി എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനും അറിയില്ല- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ലാലിനെ കമല്‍ ഹസനുമായി താരതമ്യം ചെയ്തുകൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ സംസാരിച്ചത്. ഒരു ഷോട്ടിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്ന നടനാണ് കമല്‍ ഹസന്‍. താന്‍ എന്താണ് ചെയ്യുന്നത്, ചെയ്യാന്‍ പോകുന്നത് എന്ന് കൃത്യമായ ധാരണയോടെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ലാലിനെ സംബന്ധിച്ചിടത്തോളം ഡയറക്ടര്‍ ആക്ഷന്‍ എന്നുപറയുന്നതുവരെയും അദ്ദേഹത്തിനു തന്നെ നല്ല തീര്‍ച്ചയില്ല താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. അല്ലെങ്കില്‍ അദ്ദേഹം അതിനെക്കുറിച്ച് ഒട്ടും ബോതേര്‍ഡ് അല്ല.

mohanlal-b-unnikrishnan

ഇക്കാര്യങ്ങളില്‍ മോഹന്‍ലാലിന് തന്നെ അന്ധാളിപ്പ് ഉണ്ടത്രെ. ഒരു ഷോട്ടിന് റീടേക്ക് എടുക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തോട് മുന്‍പ് ചെയ്തതില്‍ നിന്ന് ഇങ്ങനെ ചില വ്യത്യാസങ്ങള്‍ വരുത്തി ചെയ്യണമെന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മറുപടി ഉടന്‍വരും. മുന്‍പ് ചെയ്തതെന്താണെന്ന് എനിക്കറിയില്ല. പകരം നിങ്ങള്‍ പറയുന്നത് ഞാന്‍ ചെയ്യാം. അത് വേറൊന്നായിരിക്കും. അത് നിങ്ങള്‍ നോക്കൂ എന്ന്.

ലാലിനെ സംബന്ധിച്ച് അഭിനയം എന്നുള്ളത് സംഭവിക്കുന്നതാണ്. അത്തരത്തിലുള്ള നൈസര്‍ഗ്ഗികമായ അഭിനയപ്രകടനം ഇന്ത്യയില്‍ മറ്റൊരു നടനും ഉണ്ടെന്നുതോന്നുന്നില്ല.
ലാല്‍ ഒരു ശൈലീഭാവത്തിന്റെയും കോപ്പിറൈറ്ററല്ല. എന്നാല്‍ കമലഹാസനില്‍ നമുക്ക് ശിവാജി ഗണേശനെ കാണാം. ഡസ്റ്റിന്‍ ഹോപ്മാനെ കാണാം. അല്‍പ്പിച്ച്‌നോയെ കാണാം. അതുപോലെ ഒരുപാടുപേരുടെ സ്വാധീനം അദ്ദേഹത്തില്‍ കാണാം. അത് മോശമാണെന്നല്ല പറയുന്നത്.

അവരെല്ലാം വലിയ നടന്മാരുമായിരുന്നു. അവരില്‍നിന്നൊക്കെയുള്ള അസംസ്‌കൃതഘടകങ്ങളെ സ്വീകരിച്ചുകൊണ്ട് തെളിമയാര്‍ന്ന പുതിയൊരു ശൈലി ഉണ്ടാക്കുകയാണ് ചെയ്തത്. എന്നാല്‍ ലാലിന്റെ ആക്ടിംഗ് ടോട്ടല്‍ ബ്രേക്കബിള്‍ ആണ്. അത് നാം ഇതുവരെ കണ്ടുശീലിച്ചിട്ടുള്ള അഭിനയമേ അല്ല. ഇതുവരെ കേട്ടിട്ടുള്ള ഡയലോഗ് റെന്ററിംഗേ അല്ലേ. പതിവ് നടപ്പുശീലങ്ങളില്‍ നിന്നുകൊണ്ടല്ല അദ്ദേഹം അഭിനയിക്കുന്നത്. ഒരു അസാധാരണ പ്രതിഭ ഉണ്ടാക്കിയെടുത്ത ശൈലിയാണത്- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

കടപ്പാട്: നാന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X