»   » ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം

ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം

Posted By: Sanviya
Subscribe to Filmibeat Malayalam

90കളില്‍ മോഹന്‍ലാല്‍-കമല്‍ കൂട്ടുക്കെട്ടില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കമല്‍ ആദ്യമായി സംവിധാനം ചെയ്ത മിഴിനീര്‍ പൂക്കള്‍ എന്ന ചിത്രത്തിലും മോഹന്‍ലാലായിരുന്നു നായകന്‍. ഉണ്ണികളെ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥയെഴപതുകയാണ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലും കമലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

1998ല്‍ പുറത്തിറങ്ങിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ചക്രം എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങാളാലും പ്രോജക്ട് നടന്നില്ല. ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കുകയും പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിതദാസ് ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.

ഒന്ന് രണ്ട് ചിത്രങ്ങള്‍ ആലോചിച്ചു

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം ചക്രം എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാലും ചിത്രം നടന്നില്ല. 2000ത്തിലാണ് സംഭവം. അതിന് ശേഷവും മോഹന്‍ലാലിനെ നായകനാക്കി ഒന്ന് രണ്ട് ചിത്രങ്ങള്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ലാലിനെ സമീപിക്കുകെയും ചെയ്തതാണ്. പക്ഷേ സബ്ജക്ട് ഒന്നും ശരിയായി കിട്ടിയില്ല. കമല്‍ പറയുന്നു.

എന്റെ ബലഹീനത

എനിക്ക് ഒരു ബലഹീനയുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ ഇമേജ് കളയാതെ സ്‌ക്രീനില്‍ കൊണ്ടു വരാനും തനിക്ക് കഴിയാറില്ലെന്ന് കമല്‍ പറഞ്ഞു.

എന്നെ പോലെ പലരും

മീശ പിരിക്കലും പഞ്ച് ഡയലോഗുകളുമാണ് മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നതെങ്കില്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ ഞാന്‍ നിസ്സാഹായനാണ്. എന്നെ പല സംവിധായകരുണ്ടെന്നും കമല്‍ പറഞ്ഞു.

മമ്മൂട്ടിയുടെ കാര്യത്തിലും

മമ്മൂട്ടിയുടെ കാര്യമായാലും ഇങ്ങനെ തന്നെ. രാജമാണിക്യം തിയേറ്ററുകളില്‍ എത്തിയപ്പോഴാണ് ഞാന്‍ മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് കറുത്ത പക്ഷികള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടി താത്പര്യം അതിലുള്ളപ്പോഴാണ് അങ്ങനെ ചിത്രം ചെയ്യാന്‍ കഴിയുന്നത്. അത് എന്റെ കഴിവുക്കേടാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് കമല്‍ പറയുന്നു.

English summary
Mohanlal Is Out Of My Reach Now, Says Kamal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam