»   » എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ, കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്ന കാര്യത്തെ കുറിച്ച് മീര

എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ, കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്ന കാര്യത്തെ കുറിച്ച് മീര

Posted By: Rohini
Subscribe to Filmibeat Malayalam

പത്ത് കല്‍പനകള്‍ എന്ന ഡോണ്‍ മാക്‌സ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് മീര ജാസ്മിന്‍. മികച്ച അഭിപ്രായം നേടി ചിത്രം പ്രദര്‍ശനം തുടരുന്നു.

തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷനില്‍ സംസാരിക്കവെ മീര മോഹന്‍ലാലിനെ കുറിച്ച് വാചാലയായി. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് മീര ലാലിനൊപ്പം അഭിനയിച്ചത്.

അതൊരു അനുഗ്രഹമാണ്

മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവം ഒരു അനുഗ്രഹമാണെന്ന് മീര പറയുന്നു. ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മളോട് ഓട്ടോമാറ്റിക്കായി കഥാപാത്രമായി മാറിപ്പോകും. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

ലോകസിനിമയില്‍ ലാല്‍

മോഹന്‍ലാല്‍ എന്ന നടന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണ്. നമ്മളെപ്പോഴും ലോകത്തിലെ മികച്ച നടന്മാരുടെ പേര് പറയുമ്പോള്‍ ഹോളിവുഡ് നടന്മാരുടെ പേരാണ് പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലും

മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ

പലപ്പോഴും എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. പലപ്പോഴും പലരും ബോളിവുഡ് സിനിമകളെ പ്രശംസിച്ച് പറയും. തീര്‍ച്ചയായും എല്ലാ കലാകാരന്മാരെയും ഞാന്‍ ബഹുമാനിക്കുന്നു. അമിതാഭ് ബച്ചനൊക്കെ വലിയ നടനാണ്. പക്ഷെ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടുകൊടുക്കില്ല എന്ന് മീര പറഞ്ഞു.

അഭിമാനമാണ് ലാല്‍

മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ അഹങ്കാരമാണെന്നും മീര പറയുന്നു. പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഒരു നടനില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ അനുഭവം ലാലേട്ടനില്‍ നിന്നാണെന്നും മീര പറഞ്ഞു.

മീരാ ജാസ്മിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mohanlal is one of the top 5 best actors in the world says Meera Jasmine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X