ലാല്‍ എന്ന കുടുംബനാഥനെ അറിയണ്ടേ?

By Nirmal Balakrishnan

മോഹന്‍ലാല്‍ എന്ന നടനെ മാത്രമേ മലയാളികള്‍ക്കറിയൂ, ലാല്‍ എന്ന കുടുംബനാഥനെക്കുറിച്ച് അധികമൊന്നും അറിയില്ല. ഭാര്യ സുചിത്ര, മകന്‍ പ്രണവ്, മകള്‍ വിസ്മയ. ഇത്രമാത്രം. എന്നാല്‍ ലാല്‍ കുടുംബത്തോട് ഇത്രയധികം അറ്റാച്ച്ഡ് ആയ ഒരാള്‍ വേറെയുണ്ടാകിലെന്നാണ് ഏറ്റവും അടുത്ത കുുടംബ സുഹൃത്തായ നടി ലിസി പറയുന്നത്. അദ്ദേഹത്തെ അറിയാത്തവര്‍ക്ക് ലാല്‍ അങ്ങനെയാണെന്നു തോന്നുകയില്ലെന്ന് ലിസി പറയുന്നു. ലിസി കൂടുതല്‍ പറയുന്നത് ശ്രദ്ധിക്കാം.

ലോകത്ത് എവിടെയാണെങ്കില്‍ ലാല്‍ പത്തുതവണയെങ്കിലും ഭാര്യ സുചിത്രയെ വിളിച്ചിരിക്കും. വലിയ വിഷയങ്ങളൊന്നും സംസാരിക്കാന്‍ കാണുകയില്ല, ഭക്ഷണംകഴിച്ച കാര്യങ്ങളൊക്കെയായിരിക്കും സംസാരിക്കുക. എന്നാലും മോഹന്‍ലാല്‍ വിളിക്കും.

mohanlal-family

അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ഗൃഹനാഥന്‍ കൂടിയാണ് ലാല്‍. നോണ്‍ വെജ് വിഭവങ്ങള്‍ നന്നായി പാചകം ചെയ്യും. മട്ടണ്‍ റോഗണ്‍ ജോഷ് എന്ന ലാലിന്റെ സ്‌പെഷ്യല്‍ ഐറ്റത്തിനു പ്രത്യേക രുചി തന്നെയാണ്.

നടനെന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ലാലിന്റെ മഹത്വം അടുത്തറിഞ്ഞിട്ടുണ്ട്. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ലാലിനെ കാണുന്നത്. പിന്നീട് മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, മിഴിനീര്‍ പൂവുകള്‍, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, ചിത്രം എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. മദ്രാസില്‍ സുകുമാരിയുടെ വീട്ടില്‍ വച്ചാണ് ലാലിന്റെ ഭാര്യ സുചിത്രയെ പരിചയപ്പെടുന്നത്. ലാലിന്റെ വിവാഹം ഉറപ്പിച്ച ശേഷം സുകുമാരിയെ കാണിക്കാന്‍ സുചിത്രയെയുമായി കൂട്ടിവന്നപ്പോഴായിരുന്നു പരിചയപ്പെട്ടത്. അതിനുശേഷം തങ്ങള്‍ മികച്ച കൂട്ടുകാരികളാണെന്നു ലിസി പറയുന്നു.

mohanlal-lissy

പ്രിയദര്‍ശനും ലിസിയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അതില്ലാതാക്കാന്‍ അവര്‍ക്കിടയില്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നത് ലാലും സുചിത്രയുമായിരുന്നു. ഇപ്പോഴും ലാലിന്റെ കുടുംബവും പ്രിയനും മക്കളും ലിസിയുമായി നല്ല ബന്ധത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X