»   » സിനിമയില്‍ ഒരുപാട് വലിയ നടന്മാരുണ്ടാവാം, പക്ഷെ അവരൊന്നും മോഹന്‍ലാലിനോളം വരില്ലയെന്ന് കലാമണ്ഡലം ഗോപി

സിനിമയില്‍ ഒരുപാട് വലിയ നടന്മാരുണ്ടാവാം, പക്ഷെ അവരൊന്നും മോഹന്‍ലാലിനോളം വരില്ലയെന്ന് കലാമണ്ഡലം ഗോപി

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ പ്രശംസിച്ച് കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി. ക്ലാസിക് കലകള്‍ക്കൊപ്പം സിനിമാഭിനയത്തെ ഉയര്‍ത്തിയ നടനാണ് മോഹന്‍ലാല്‍ എന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടനവിസ്മയം; കാണൂ

സിനിമയില്‍ ഒരുപാട് നല്ല നടന്മാരുണ്ടാവാം. അവരില്‍ പലരും വലിയ നടന്മാരുമായിരിക്കാം. എന്നാല്‍ ആരും മോഹന്‍ലാലിനോളം വരില്ല എന്ന് കലാമണ്ഡലം ഗോപി അഭിപ്രായപ്പെടുന്നു. അത് എന്തുകൊണ്ടാണെന്ന് നോക്കാം

ക്ലാസിക് കലകളിലെ അഭിനേതാക്കള്‍

കഥകളി കൂടിയാട്ടം പോലുള്ള ക്ലാസിക് കലകളില്‍ അഭിനേതാക്കള്‍ ഉണ്ടാകുന്നത് നിരന്തര പരിശീലനത്തിലൂടെയാണ്. എട്ട് വര്‍ഷമെങ്കിലും പഠിച്ച ശേഷമാണ് ഇവര്‍ അരങ്ങിലെത്തുന്നത്. അവര്‍ക്ക് അഭിനയമല്ലാതെ വേറെ ജീവിത ലക്ഷ്യമില്ല. കഥാപാത്രങ്ങളെ ഓരോ അരങ്ങിലും അവര്‍ പുതിയ തലത്തിലെത്തിയ്ക്കുന്നു.

സിനിമയില്‍ ഈ പ്രതിഭ

സിനിമയില്‍ ഇതേ പ്രതിഭ കാണിക്കുന്നത് മോഹന്‍ലാലാണ്. അഭിനയത്തില്‍ ലാലിന് പരിശീലനം ഉണ്ടായിട്ടില്ല. അതിനായി പ്രത്യേകം സമയം വിനിയോഗിച്ചിട്ടുമില്ല. എന്നിട്ടും അഭിനയത്തെ ഇത്തരമൊരു തലത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നത് പ്രതിഭ കൊണ്ട് മാത്രമാണ്.

അഭിനയത്തിലെ ക്ലാസിക്

വാനപ്രസ്ഥമായാലും പുതിയ സിനിമ ആയാലും അതില്‍ കാണുന്നത് ആ സിനിമയില്‍ മാത്രം കാണുന്ന മോഹന്‍ലാലാണ്. ഇത് ക്ലാസിക് കലയുടെ മാത്രം രീതിയാണ്.

ലാലിനോളം വരില്ല ആരും

സിനിമയില്‍ നല്ല നടന്മാര്‍ വേറെയും ഉണ്ട്. അവരില്‍ പലരും വലിയ നടന്മാരുമാണ്. എന്നാല്‍ എല്ലാത്തിനും ഉയരത്തില്‍ സ്വന്തം പ്രവൃത്തിയെ കൊണ്ടുനിര്‍ത്തുകയാണ് മഹാനടന്മാര്‍ ചെയ്യുന്നത്. അത് ചെയ്യാന്‍ മോഹന്‍ലാലിന് മാത്രമേ ആയിട്ടുള്ളൂ.

കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്ന നടന്‍

കഥാപാത്രത്തെ എത്രത്തോളം ഉള്‍ക്കൊള്ളുന്നു എന്ന് നോക്കിയാണ് ഒരു നടനെ വിലയിരുത്തുന്നത്. മോഹന്‍ലാല്‍ തിരശ്ശീലയില്‍ എത്തുമ്പോള്‍ മിക്കപ്പോഴും നടന്‍ ഉണ്ടാകില്ല. കഥാപാത്രം മാത്രമേ ഉണ്ടാകാറുള്ളൂ. അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹം സംസാരിക്കുന്ന ഭാഷ മനസ്സിലാക്കികൊണ്ട് തന്നെ നേരില്‍ കാണാന്‍ കഴിയുന്നു എന്നത് എനിക്ക് വലിയ അഭിമാനമായി തോന്നിയിട്ടുണ്ട് - കലാമണ്ഡലം ഗോപി പറഞ്ഞു.

English summary
Kalamandalam Gopi has recently said that Mohanlal is a pure genius who has lifted cinema acting to the level of classical art forms. He said he has never seen a greater actor than Mohanlal in his entire life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam