»   » അപ്പു എന്താവരുതെന്ന് മാത്രമാണ് ആഗ്രഹിച്ചത്, പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് !!

അപ്പു എന്താവരുതെന്ന് മാത്രമാണ് ആഗ്രഹിച്ചത്, പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചാണ് സിനിമാലോകവും പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രണവ് നായകനായെത്തുന്ന ആദിയുടെ പൂജ നടത്തിയത്. മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റെയും പൂജ അതേ വേദിയില്‍ വെച്ച് നടത്തിയിരുന്നു. അച്ഛന്റെയും മകന്റെയും സിനിമകള്‍ക്ക് ഒരേ വേദിയില്‍ വെച്ചാണ് തുടക്കം കുറിച്ചത്. ചടങ്ങുകള്‍ക്ക് സാക്ഷിയായി സിനിമാലോകത്തെ പ്രമുഖരും ഉണ്ടായിരുന്നു.

ആദിക്ക് ആദ്യ ക്ലാപ്പ് നല്‍കിയത് വിസ്മയ, പ്രണവും മോഹന്‍ലാലും തുടങ്ങുന്നു, ഒരേ വേദിയില്‍ നിന്ന് !!

താന്‍ കളിച്ചു വളര്‍ന്ന സ്ഥലത്തുള്ള വലിയൊരു ഹോട്ടലില്‍ വെച്ച് മകന്‌റെ സിനിമയ്ക്ക് താന്‍ തിരി കൊളുത്തുന്നതിനെ ദൈവകല്‍പ്പനയായാണ് കാണുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. താന്‍ നായകനായി സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം ഇന്ന് പ്രണവിന്റെ കൂടെയും ഉണ്ടെന്നും താരം പറയുന്നു. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പ്രണവിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

അപ്പുവിന്റെ സിനിമാപ്രവേശത്തെക്കുറിച്ച്

മകന്‍ എന്തായിത്തീരുമെന്ന് അറിയില്ലായിരുന്നു. മക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയിരുന്ന മാതാപിതാക്കളായിരുന്നു താനും സുചിത്രയും. അപ്പു എന്താകണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

കുറഞ്ഞ സൗകര്യങ്ങളുടെ ലോകം

പ്രണവ് മോഹന്‍ലാലിന്റെ ജീവിത ശൈലിയെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. കുട്ടിക്കാലം മുതലേ ഹോസ്റ്റലിലാണ് പ്രണവ്‌ വളര്‍ന്നത്. താന്‍ അഭിനയിച്ച സിനിമയുടെ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും വളരെ പരിമിതമായ സൗകര്യങ്ങളായിരുന്നു അവന്‍ തിരഞ്ഞെടുത്തത്.

എന്താകരുത് എന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിച്ചത്

മകന്‍ എന്താവണമെന്ന് താന്‍ ആലോചിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്താവരുത് എന്നു മാത്രമാണ് ആലോചിച്ചത്. വഴി തെറ്റിപ്പോകാവുന്ന നിരവധി സാഹചര്യങ്ങള്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്നു. അത്തരത്തിലൊരു വഴിയും അവന്‍ തിരഞ്ഞെടുക്കാത്തതില്‍ സന്തോഷമുണ്ടെന്നു മോഹന്‍ലാല്‍ പറഞ്ഞു.

സുചിത്രയുടെ പിന്തുണ

സിനിമാ തിരക്കുകളിലായതിനാല്‍ത്തന്നെ മക്കളുടെ പലകാര്യങ്ങളിലും ഇടപെടാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. അവരുടെ സ്വാതന്ത്യത്തില്‍ കൈ കടത്താതെ സുചിത്ര അവരെ സ്‌നേഹിച്ചു. അവര്‍ ആരായിത്തീരുമെന്നുള്ള സുചി ഒരിക്കലും താനുമായി പങ്കുവെച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അപ്പു ഒരു വിസ്മയമാണ്

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇതേ കാര്യം തന്നെയാണ് മകന്റെ കാര്യത്തിലും സംഭവിച്ചത്. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ അപ്പുവൊരു വിസ്മയമാണെന്ന് പറഞ്ഞിരുന്നു. അതേ ശരിക്കും അവനൊരു വിസ്മയം തന്നെയാണ്.

പ്രണവ് എന്ന വ്യക്തിയെക്കുറിച്ച്

മകന്‍ എന്നതിനെക്കാളുപരി പ്രണവ് എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ സ്ഫടികം പോലെ സുതാര്യമാണ് അപ്പു എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി സുഖങ്ങളിലൊന്നും താല്‍പര്യമില്ലാതെ പരമിതമായ സൗകര്യങ്ങളില്‍ കഴിയാനാണ് അവന് താല്‍പര്യമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary
Mohanlal talking about Pranav.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam