»   » 'ഇത് മോഹന്‍ലാലിനെക്കാള്‍ ചേരുക മമ്മൂട്ടിയ്ക്കല്ലേ'; ലാലില്‍ നിന്ന് മമ്മൂട്ടിയിലെത്തിയ ചങ്ങാത്തം

'ഇത് മോഹന്‍ലാലിനെക്കാള്‍ ചേരുക മമ്മൂട്ടിയ്ക്കല്ലേ'; ലാലില്‍ നിന്ന് മമ്മൂട്ടിയിലെത്തിയ ചങ്ങാത്തം

Written By:
Subscribe to Filmibeat Malayalam

ഓരോ ഹിറ്റ് ചിത്രത്തിന് പിന്നിലും ഒരു കഥയുണ്ടാവും. 1983 ല്‍ പുറത്തിറങ്ങിയ ചങ്ങാത്തം എന്ന വിജയ ചിത്രത്തിനുമുണ്ട് അങ്ങനെ ഒരു കഥ പറയാന്‍. മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ മാധവി, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ടോണി എന്ന നായക വേഷത്തിലേക്ക് സംവിധായകന്‍ ഭദ്രന്‍ ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെയായിരുന്നു. ലാലിനെ മനസ്സില്‍ വച്ചാണ് അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രത്തിന് കഥ മെനഞ്ഞത്.

 chagatham

തുടക്കത്തില്‍ തന്നെ അത് ലാലിനോട് സൂചിപ്പിയ്ക്കുകയും ചെയ്തു. തുടക്കകാരനും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടി വരികയും ചെയ്യുന്ന ലാലിന് ടോണി എന്ന കഥാപാത്രം ബ്രേക്ക് നല്‍കുമെന്ന് വളരെ ആത്മവിശ്വാസത്തോടെ ഭദ്രന്‍ പറഞ്ഞു.

എന്നാല്‍ കഥ കേട്ട നിര്‍മാതാവിന് സംവിധായകനോട് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചു. ഇരുവരും തമ്മില്‍ ഈ വിഷയത്തില്‍ ഒരു തര്‍ക്കവും നടന്നു. ഒടുവില്‍ തര്‍ക്കം പ്രശസ്ത നടി ഷീലയുടെ മുന്നിലെത്തി. കഥ കേട്ട ഷീലയും പറഞ്ഞു, 'മോഹന്‍ലാലിനെക്കാള്‍ ഈ വേഷം ചേരുക മമ്മൂട്ടിയ്ക്കല്ലേ ഭദ്രാ'. അങ്ങനെ ഒടുവില്‍ ഭദ്രനും അത് അംഗീകരിക്കുകയായിരുന്നു.

കടപ്പാട്; മെട്രോമാറ്റിനി

English summary
Mohanlal is the first choice for Bhadran's Changatham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam