»   » മോഹന്‍ലാല്‍ പ്രതിഭ തന്നെ! ലാലേട്ടന്‍ ആരാധകരെ എളുപ്പത്തില്‍ സ്വധീനിക്കുന്നത് എങ്ങനെയാണെന്നറിയാമോ?

മോഹന്‍ലാല്‍ പ്രതിഭ തന്നെ! ലാലേട്ടന്‍ ആരാധകരെ എളുപ്പത്തില്‍ സ്വധീനിക്കുന്നത് എങ്ങനെയാണെന്നറിയാമോ?

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം മുതല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ പിന്നെയും തിയറ്ററുകള്‍ കൈയടിക്കി വാഴുകയാണ്. നിരവധി ഹിറ്റ് സിനിമകളാണ് നിര്‍മ്മിച്ചിരുന്നത്. അതിലും മികച്ച സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

സിനിമയുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. വില്ലന്‍, ഒടിയന്‍, എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ നായകനായി എത്തുന്ന ലാല്‍ ജോസ് ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്തെത്തിയ താരത്തിന് കിട്ടിയ സ്വീകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞിരിക്കുകയാണ്.

ലോകസുന്ദരി മത്സരത്തിലും അഴിമതിയോ?മത്സരത്തില്‍ പ്രിയങ്ക ചോപ്ര തെറ്റു വരുത്തിയിരുന്നു!ജയിച്ചത് എങ്ങനെ?

ലാല്‍ ജോസ് ചിത്രത്തിന്റെ തിരക്കുകള്‍

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആവശ്യങ്ങളുമായിട്ടാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്തെത്തിയത്.

വരവേറ്റത് ആരാധകര്‍

തലസ്ഥാനത്തെത്തിയ ലാലേട്ടനെ വരവേറ്റത് ആരാധകരായിരുന്നു. ആര്‍പ്പുവിളികളുമായി തന്നെ വരവേറ്റതിനും അവരുടെ സ്‌നേഹത്തിനും ആരാധകരോട് ലാല്‍ നന്ദി പറഞ്ഞിരിക്കുകയാണ്.

തടസങ്ങളൊന്നുമില്ലാതെ ഷൂട്ടിങ്ങ്

ആരാധകരുടെ പ്രവാഹമായിരുന്നെങ്കിലും ലോക്കെഷനില്‍ കടുത്ത നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ അടുത്ത് വരുന്ന ആരാധകരുടെ കൂടെ നിന്ന് മോഹന്‍ലാല്‍ ഫോട്ടോസ് എടുക്കുന്നതിന് തടസം ഒന്നും കാണിച്ചിരുന്നില്ല. ഇത് ആരാകരെ സ്വധീനിക്കുന്നതിന് വലിയ കാരമായി.

വെളിപാടിന്റെ പുസ്തകത്തില്‍ പ്രതീക്ഷയുണ്ട്

തന്റെ പുതിയ സിനിമയായ വെളിപാടിന്റെ പുസ്തകം മികച്ച സിനിമ ആയിരിക്കുമെന്നതില്‍ തനിക്ക് പ്രതീക്ഷയുണ്ടന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ജീവിച്ച് അഭിനയിച്ച് ലാലേട്ടന്‍

മോഹന്‍ലാലിന്റെ സിനിമകളെല്ലാം ഒറ്റ ഷോട്ടില്‍ എടുത്ത് തീര്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. റീടേക്ക് രംഗങ്ങള്‍ വളരെ കുറവായിരിക്കുമെന്ന് സംവിധായകര്‍ തന്നെ എടുത്ത് പറയും. അത്തരത്തില്‍ തന്നെയായിരുന്നു പുതിയ സിനിമയുടെ ലോക്കെഷനിലും. രംഗങ്ങളെല്ലാം ഒറ്റ ഷോട്ടില്‍ തന്നെ എടുത്ത് കഴിഞ്ഞിരുന്നു.

കോളേജ് പശ്ചാത്തലം

കോളേജിലെ പ്രിന്‍സിപ്പിലിന്റെ വേഷത്തിലാണ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മുമ്പ് തുളസിദാസ് സംവിധാനം ചെയ്ത് 2008 ല്‍ പുറത്തിറങ്ങിയ കോളേജ് കുമാരന്‍ എന്ന സിനിമയിലായിരുന്നു കോളേജ് പശ്ചാതലമായി വന്നിരുന്നത്. അന്ന് ആ സിനിമ അത്ര ഹിറ്റായിരുന്നില്ലെലും ഇത്തവണ ആ കുറവ് പരിഹരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ട്

ലാല്‍ ജോസിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു മോഹന്‍ലാലിനെ നായകനായി സിനിമ ചെയ്യുകയായിരുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് വെളിപാടിന്റെ പുസ്തകം നിര്‍മ്മിക്കുന്നത്.

മറ്റ് ചിത്രങ്ങള്‍

2017 ല്‍ മോഹന്‍ലാല്‍ നായകനായി നിരവധി സിനിമകളാണ് എത്തുന്നത്. അടുത്ത മാസം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ജോഡികളുടെ സിനിമ വില്ലന്‍ റിലീസാവുകയാണ്. അതിന് ശേഷം ഒടിയന്‍ എന്ന ചിത്രവും. മോഹന്‍ലാലിനെ നായകനാക്കി 1000 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതവും തൊട്ട് പിന്നാലെ വരികയാണ്.

English summary
Mohanlal is the hero Do you know how easily attributing the admirers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam