മോഹന്‍ലാല്‍ ബച്ചനെക്കാള്‍ മികച്ച നടന്‍: മധു

By Aswathi

മോഹന്‍ലാലിനെ താരതമ്യപ്പെടുത്താന്‍ നടന്‍ മധുവിനോട് പറഞ്ഞാല്‍ അദ്ദേഹം ലാലിനെ ബോളിവുഡിന്റെ ബിഗ് അമിതാബ് ബച്ചനോട് താരതമ്യം ചെയ്യും. ബച്ചന്‍ മികച്ചൊരു നടനാണ്. പക്ഷെ വ്യത്യസ്തതയുള്ള കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അത്തരത്തിലുള്ള ഒരു നടനല്ലെന്ന് മധു പറയുന്നു.

ഇത്രയേറെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത ഒരു നായക നടന്‍ മറ്റൊരു ഭാഷയില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ബച്ചനെക്കാള്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്തത് മോഹന്‍ലാല്‍ തന്നെയാണെന്ന് നിസംശയം പറയാം. ആ നിലയ്ക്ക് ഒരു നടനെന്ന നിലയില്‍ ലാലിന്റെ അഭിനയത്തിന് മാര്‍ക്കിടാന്‍ പറഞ്ഞാല്‍ നൂറില്‍ തൊണ്ണൂറ്റിയൊമ്പത് മാര്‍ക്കും കൊടുക്കും- മധു പറഞ്ഞു.

actors-mohanlal-and-madhu

ലാലിനെ വ്യക്തിപരമായി അറിയുന്നതിനെക്കാള്‍ കൂടുതലറിഞ്ഞത് സിനിമകളിലൂടെയാണ്. ഹി ഈസ് ദി വണ്‍ ഓഫ് ദി ടോപ്പ്. മലയാളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, അതിര്‍ത്തി കടന്നും ആ സ്ഥാനത്തിരിക്കാന്‍ ലാല്‍ അര്‍ഹനാണ്.

എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാനുള്ള നൈസര്‍ഗ്ഗികമായ കഴിവ് മോഹന്‍ലാലിനുണ്ടെങ്കിലും എല്ലാവരുമായി അങ്ങനെ അടുക്കില്ല. സൗഹൃദങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിലും ലാലിന് വല്ലാത്തൊരു വൈദഗ്ദ്ധ്യമുണ്ട്. അതുതന്നെയാണ് തന്നെയും ലാലിലേക്ക് അടുപ്പിച്ചത്. അനിയനോടുള്ള വാത്സല്യമാണ് ലാലിനോടുള്ളതെന്നും മധു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X