»   » ഭീമനാകാന്‍ മോഹന്‍ലാല്‍ മാത്രം, മറ്റാര്‍ക്കും കഥാപാത്രത്തോട് നീതി പുലര്‍ത്താനാവില്ല; വിഎ ശ്രീകുമാര്‍

ഭീമനാകാന്‍ മോഹന്‍ലാല്‍ മാത്രം, മറ്റാര്‍ക്കും കഥാപാത്രത്തോട് നീതി പുലര്‍ത്താനാവില്ല; വിഎ ശ്രീകുമാര്‍

Posted By:
Subscribe to Filmibeat Malayalam

എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി വി എ ശിവകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമൂഴം അല്ലെങ്കില്‍ മഹാഭാരത. ഇതിഹാസ ചിത്രത്തെകുറിച്ച് ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ആയിരം കോടി എന്ന ബജറ്റും ഏതൊക്കെ വേഷം ആരൊക്കെ കൈകാര്യം ചെയ്യും എന്നതുമാണ്് പ്രധാന ചര്‍ച്ചാവിഷയം.

ഈ അടുത്താണ് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ എന്തുകൊണ്ട് ഭീമനായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത് എന്ന് വെളിപ്പെടുത്തിയത്.

ഭീമനാകാന്‍ മോഹന്‍ലാല്‍ മാത്രം

ശ്രീകുമാറിന്റെ അഭിപ്രായത്തില്‍ ചിത്രത്തില്‍ കേന്ദ്ര കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കാന്‍ ഒരു പൂര്‍ണ്ണ നടനു മാത്രമേ സാധിക്കുകയുള്ളൂ. ഭീമന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന മഹാഭാരതം അല്ലെങ്കില്‍ ഭീമന്റെ കാഴ്ചപ്പാട് ആണ് ചിത്രത്തിന്റെ കഥാതന്തു. സംവിധായകന്റെ അഭിപ്രായത്തില്‍ ഈ കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാലിനേക്കാള്‍ മികച്ച മറ്റൊരു നടനില്ല. കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ മോഹന്‍ലാലിനു മാത്രമേ പറ്റുകയുള്ളൂ.

എംടി പറഞ്ഞത്

പ്രശസ്ത എഴുത്തുകാരനായ എംടി വാസുദേവന്‍ നായര്‍ തന്നെ രണ്ടാമൂഴത്തിലെ ഭീമനായി മോഹന്‍ലാലിനെയാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്. അസാമാന്യ അഭിനയ ശേഷി ഉള്ള ഒരാള്‍ക്ക് മാത്രമേ രണ്ടാമൂഴത്തിലെ ഭീമനോട് നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും എംടി അഭിപ്രായപ്പെട്ടു. അഭിനയം എന്നാല്‍ ലുക്ക് അല്ല എന്നും അദ്ദേഹം പറഞ്ഞു.

മികച്ച കഥാപാത്രമാക്കും

അമിതഭാരമുള്ള സുവര്‍ണ്ണ ഹൃദയത്തിനുടമയാണ് രണ്ടാമൂഴത്തിലെ ഭീമന്‍. രണ്ടാമൂഴം എന്ന നോവല്‍ വായിച്ചു പരിചയമുള്ള ആര്‍ക്കും ആ റോള്‍ ചെയ്യാന്‍ മോഹന്‍ലാലിന് മാത്രമേ പറ്റുകയുള്ളൂ എന്നറിയാം. അദ്ദേഹത്തിന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് ആ കഥാപാത്രത്തെ മികച്ചതാക്കും.

മറ്റു ചിത്രങ്ങള്‍ ഏറ്റെടുക്കില്ല

മറ്റു താരങ്ങളെയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിന്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ രണ്ട് വര്‍ഷത്തോളം മറ്റു പ്രൊജക്റ്റുകളൊന്നും ഏറ്റെടുക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

English summary
Director VA Shrikumar Menon recently revealed why writer MT Vasudevan Nair and team insisted on casting Mohanlal as the central character Bheeman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam