»   »  മോഹന്‍ലാല്‍ ലോകത്തിലെ പത്തു മികച്ച നടന്മാരിലൊരാളാണെന്ന് നടി മീന

മോഹന്‍ലാല്‍ ലോകത്തിലെ പത്തു മികച്ച നടന്മാരിലൊരാളാണെന്ന് നടി മീന

Posted By: Ambili
Subscribe to Filmibeat Malayalam
അടുത്ത കാലത്തായി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ സിനിമയില്‍ അത്യുഗ്രന്‍ പ്രകടനം കാഴ്ച വെച്ചിരിക്കുകയായിരുന്നു. തുടര്‍ച്ചയായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കാലത്തായി ലാലേട്ടന്‍ മലയാള സിനിമക്കായി സമ്മാനിച്ചത്. ലാലേട്ടന്റെ കൂടെ അടുത്തിറങ്ങിയ സിനിമയിലേക്കെ നായികയായി നടി മീനയും ഉണ്ടായിരുന്നു.

ഇതിനിടെ മോഹന്‍ലാലും മീനയും ഒന്നിച്ചഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ മീന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മോഹന്‍ലാലിന്റെ നായികയായി പല സിനിമകളിലും തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞു.

 mohanlal-and-meena

ലോകത്തെ മികച്ച 10 നടന്മാരിലൊരാള്‍ മോഹന്‍ലാല്‍ ആണെന്നും, അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും വലിയ പാഠമാണെന്നും മീന പറയുന്നു. വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, നാട്ടുരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലാണ് മീന മോഹന്‍ലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ചത്.

കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതിനാലാണ് തനിക്ക് സിനിമയില്‍ അവസരം കുറയുന്നതെന്ന് താരം പറയുന്നു. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ പല ഭാഷകളിലും താന്‍ അഭിനയിക്കുന്നുണ്ടെങ്കിലും, മലയാളത്തിലാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നതെന്ന് മീന പറയുന്നു.

English summary
Mohanlal's heroine is lucky to think of the actress Meena, who can act in a row. Mohanlal is the top ten actors in the world

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam