»   » അച്ഛന്റെ എതിര്‍പ്പ് അവഗണിച്ച് എന്നെ സിനിമയില്‍ കൊണ്ടു വന്നത് മോഹന്‍ലാലാണെന്ന് ചാര്‍മിള

അച്ഛന്റെ എതിര്‍പ്പ് അവഗണിച്ച് എന്നെ സിനിമയില്‍ കൊണ്ടു വന്നത് മോഹന്‍ലാലാണെന്ന് ചാര്‍മിള

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മുപ്പത്തിയാറോളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ചാര്‍മിള. മോഹന്‍ലാലിനൊപ്പം ധനം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചാര്‍മിള മലയാള സിനിമാ ലോകത്ത് എത്തിയത്.

മോഹന്‍ലാല്‍ സ്ത്രീവിഷയത്തില്‍ തത്പരനോ.. എല്ലാവരും പറയുന്നത് സത്യമോ.. ചാര്‍മിള തന്റെ അനുഭവം പറയുന്നു

താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു എന്നും, ധനത്തിന് ശേഷം തനിക്ക് സിനിമകളില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ കാരണം മോഹന്‍ലാല്‍ ആണെന്നും ജെബി ജംഗഷനില്‍ ചാര്‍മിള പറഞ്ഞു.

ആദ്യ സിനിമ

അഞ്ചാം വയസ്സിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. തമിഴ് നിര്‍മാതാവ് ബാലാജി (മോഹന്‍ലാലിന്റെ അമ്മായിയച്ഛന്‍) എന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ്. ശിവാജി ഗണേശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനിരുന്ന പയ്യന്‍ എത്ര ശ്രമിച്ചിട്ടും അഭിനയിക്കുന്നില്ല. അങ്ങനെ ബാലാജി സര്‍ വീട്ടില്‍ വരികയും എന്നെ കൂട്ടിക്കൊണ്ടുപോയി ബോയ്ക്കട്ടൊക്കെ ചെയ്ത് ആദ്യ ചിത്രത്തില്‍ അഭിനയിപ്പിക്കുകയുമായിരുന്നു.

അച്ഛന് താത്പര്യമില്ല

ആ സിനിമയ്ക്ക് ശേഷം എനിക്ക് ഒത്തിരി ചിത്രങ്ങളില്‍ ബാലതാരമായി അവസരങ്ങള്‍ വന്നു. എന്നാല്‍ അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. എന്നെ നന്നായി പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് അയക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹപ്രകാരം ഞാന്‍ നന്നായി പഠിച്ചു. സര്‍ട്ടിഫിക്കറ്റ്‌സ് എല്ലാം കൈയ്യില്‍ കൊടുത്തിട്ട് എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം, അഭിനയിക്കണം എന്ന് പറഞ്ഞു.

സിനിമയിലേക്ക് ആകര്‍ഷിച്ചത്

പ്രശസ്തിയാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. പണം അച്ഛന്‍ ധാരാളം സംമ്പാദിച്ചിട്ടുണ്ട്. എന്റെ അഭിനയിത്തിലൂടെ കിട്ടുന്ന ഒരു പൈസ പോലും അച്ഛനെടുത്തിട്ടില്ല. ഒരുപക്ഷെ ചെറിയ പ്രായത്തില്‍ തന്നെ ധാരാളം പണം കൈയ്യില്‍ വന്നതും ജീവിതത്തില്‍ ഞാന്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കാം.

ധനത്തിലെത്തിയത്

പതിമൂന്നാമത്തെ വയസ്സിലാണ് ധനം എന്ന ചിത്രത്തിലൂടെ സിനിമാ നായിക നിരയില്‍ എത്തുന്നത്. അഭിനയിക്കാന്‍ വിടില്ല എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീട്ടില്‍ വലിയ പ്രശ്‌നമുണ്ടാക്കി. ഭക്ഷണം കഴിക്കാതെയൊക്കെ ഇരുന്നു. ഒടുവില്‍ ബാലാജി സര്‍ പറഞ്ഞിട്ടാണ് ധനം എന്ന ചിത്രത്തില്‍ അവസരം കിട്ടുന്നത്. ഈ ഒരു സിനിമ മാത്രം ചെയ്താല്‍ മതി എന്ന പറഞ്ഞിട്ടാണ് അച്ഛന്‍ എന്നെ വിട്ടത്.

അച്ഛന്‍ പോര്‍ട്ട്‌ഫോളിയോ എടുത്തില്ല

ആ സമയത്തൊക്കെ സിനിമയില്‍ അവസരങ്ങള്‍ക്കായി എടുത്തുകൊടുക്കുന്ന പോര്‍ട്ട്‌ഫോളിയോ ഉണ്ട്. നാല്‍പതിനായിരം രൂപയൊക്കെ ആകും. പൈസ ഉണ്ടായിട്ടും അതൊന്നും അച്ഛന്‍ ചെയ്തു തന്നില്ല. നന്നായി അഭിനയിക്കുന്ന കുട്ടിയല്ലേ, നല്ല പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കി കൊടുത്തൂടെ എന്ന് ലാല്‍ സര്‍ ചോദിച്ചപ്പോള്‍, തുടര്‍ന്ന് അഭിനയിപ്പിക്കാന്‍ താത്പര്യമില്ല എന്ന് അച്ഛന്‍ പറഞ്ഞു.

ലാല്‍ സര്‍ സഹായിച്ചു

പിന്നെ ലല്‍ സര്‍ എന്നോട് ചോദിച്ചു, മോള്‍ക്ക് എന്താ ആഗ്രഹം എന്ന്.. 'എനിക്ക് അഭിനയിക്കാനാണ് ഇഷ്ടം' എന്ന് പറഞ്ഞു. എന്നാല്‍ ശരി വൈകിട്ട് മേക്കപ്പ് ഇട്ടിട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. അന്ന് വൈകിട്ട് ഷൂട്ടിങ് കൈഴിഞ്ഞ്, ലാല്‍സര്‍ ക്യാമറയോടെ വന്നു. അദ്ദേഹം തന്നെ ഫോട്ടോ എടുത്ത് പോര്‍ട്ട്‌ഫോളിയോ ആക്കി തന്നു. ആ നല്ല ഫോട്ടോകള്‍ ഉപയോഗിച്ചാണ് പിന്നീട് ഞാന്‍ തുടര്‍ന്നുള്ള സിനിമകളില്‍ അഭിനയിച്ചത് - ചാര്‍മിള പറഞ്ഞു

ലാല്‍ സാറിന്റെ പെരുമാറ്റം

വളരെ ഹെല്‍പിങ് മെന്റാലിറ്റിയുള്ള മനുഷ്യനാണ് ലാല്‍ സര്‍. എന്നെ പോലൊരു നടിയെ സഹായിക്കേണ്ട ആവശ്യം മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാറിനില്ല. എന്നിട്ടും അദ്ദേഹം സഹായിച്ചു. ധനത്തിന്റെ ഷൂട്ടിങ് സമയത്തും വളരെ നന്നായിട്ടാണ് അദ്ദേഹം പെരുമാറിയത്. ഡയലോഗ് എനിക്ക് തീരെ അറിയില്ലായിരുന്നു. അത് പഠിച്ചെടുക്കാന്‍ ധാരാളം സമയം അദ്ദേഹം അനുവദിച്ചു എന്നും ചര്‍മിള പറഞ്ഞു.

English summary
Mohanlal is a very good helpful human being says Charmila

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam