എമ്പുരാനില്‍ വില്ലനായി അധീരയോ? മോഹന്‍ലാലിന്‍റെ പോസ്റ്റ് കണ്ട ആരാധകരുടെ ചര്‍ച്ച! ചിത്രം വൈറല്‍!
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചായിരുന്നു ചിത്രം മുന്നേറിയത്. ആദ്യഭാഗം പുറത്തുവന്നതിന് പിന്നാലെയായാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ആരാധകരുടെ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒരുഭാഗം കൊണ്ട് ഒതുങ്ങുന്നതല്ല ഈ സിനിമയെന്ന് തങ്ങള്‍ത്ത് തുടക്കത്തിലേ ബോധ്യമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് എമ്പുരാനെന്ന പേരില്‍ ചിത്രം ഒരുക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി സഞ്ജയ് ദത്ത് എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
എമ്പുരാന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ അധീരയും ഉണ്ടാവുമോയെന്ന തരത്തിലാണ് ചര്‍ച്ചകള്‍. സഞ്ജയ് ദത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെയായാണ് ചര്‍ച്ചയും തുടങ്ങിയത്. നേരത്തെയും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും അരങ്ങേറിയിരുന്നു.

എമ്പുരാനിലൂടെയല്ലെങ്കില്‍ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ എമ്പുരാനിലേക്ക് എത്തുക. ബ്ലസി ചിത്രമായ ആടുജീവിതത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications