»   » ആ വാര്‍ത്ത സത്യമാണ്, ഐവി ശശിയുടെ അടുത്ത ചിത്രത്തില്‍ ഞാനുമുണ്ട്; മോഹന്‍ലാല്‍

ആ വാര്‍ത്ത സത്യമാണ്, ഐവി ശശിയുടെ അടുത്ത ചിത്രത്തില്‍ ഞാനുമുണ്ട്; മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

ഐവി ശശിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയാണ്. ഇന്നും ആ കഥപാത്രം പ്രേക്ഷകരില്‍ ജീവിക്കുന്നുണ്ട്. അത്രമാത്രം ആ സിനിമയെയും കഥപാത്രത്തെയും പ്രേക്ഷകര്‍ സ്‌നേഹിക്കുന്നുണ്ട്. ഇത് എന്തായാലും നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐവി ശശിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ഇരുവരും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, പിന്നീട് അതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. ഞാനും ശശിയേട്ടനും ഇരുപത്തിയെട്ടോളം ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒന്നിക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങിലാണ് മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഇരുവരും ഒന്നിക്കുന്നത് സംബന്ധിച്ചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലും വൈറലാകുന്നുണ്ട്.

ഐവി ശശിയും മോഹന്‍ലാലും ഒന്നിച്ച് പ്രവര്‍ത്തിച്ച ചില ചിത്രങ്ങളിലൂടെ...

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

പതിനാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഐവി ശശിയും വീണ്ടും ഒന്നിക്കുന്നത്.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

2000ത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രം. ചിത്രം വലിയ പരാജയമാണ് നേരിട്ടത്.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

മോഹന്‍ലാലും ഐവി ശശിയും 28 ഓളം ചിത്രങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ദേവാസുരം സൂപ്പര്‍ഹിറ്റായി മാറുകെയും ചെയ്തു.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

അഹിംസ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മോഹന്‍ലാലും ഐവി ശശിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

മോഹന്‍ലാല്‍-ഐവി ശശിയും ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

1984ല്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കഥപാത്രങ്ങളാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രം.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

1984ല്‍ ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

1983ല്‍ പുറത്തിറങ്ങിയ ഇനിയെങ്കിലും എന്ന ചിത്രമാണ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഐവി ശശി ഒരുക്കിയ ചിത്രം

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

1988ല്‍ മോഹന്‍ലാലിനെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രം. രമ്യാ കൃഷ്ണന്‍, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

1990ലെ അര്‍ഹത എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

മോഹന്‍ലാലും ഐവി ശശിയും ഒന്നിച്ച് പ്രവര്‍ത്തിച്ച ചിത്രങ്ങളിലെ ഹിറ്റായിരുന്നു വര്‍ണപ്പകിട്ട്. മോഹന്‍ലാലിനൊപ്പം മീന, ദിവ്യാ ഉണ്ണി, ദിലീപ് എന്നിവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

ഐവി ശശി മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ...

മോഹന്‍ലാല്‍-ഐവി ശശി മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഉയരങ്ങളില്‍. രതീഷ്,നെടുമുടി വേണു, കാജല്‍ കിരണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Mohanlal iv Sasi again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam