twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും ഐവി ശശിയും വീണ്ടും

    By Nirmal Balakrishnan
    |

    ദേവാസുരം എന്ന ചിത്രം വീണ്ടും കാണുമ്പോള്‍ നാം ഓര്‍ക്കാറുണ്ട് ഇതുപോലൊരു മോഹന്‍ലാല്‍-ഐവി ശശി ചിത്രം ഒരിക്കല്‍ കൂടി സംഭവിച്ചിരുന്നെങ്കില്‍ എന്ന്. അതെ, ലാലും ശശിയും വീണ്ടും ഒന്നിക്കുകയാണ്, മറ്റൊരു സൂപ്പര്‍ഹിറ്റിനു വേണ്ടി. പതിനാലു വര്‍ഷത്തിനു ശേഷം ലാലും ശശിയും ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്‍ ആണ്. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ആണ് കഥയും തിരക്കഥയും രചിക്കുന്നത്.

    2000ല്‍ റിലീസ് ചെയ്ത ശ്രദ്ധയാണ് ലാലിന്റെയും ഐവി ശശിയുടെയും അവസാന ചിത്രം. പക്ഷേ ഈ ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. ശോഭനയും മോഹന്‍ലാലും ജോടികളായ ചിത്രം പൊലീസ് ഓഫിസറുടെ കഥായിരുന്നു. ദേവാസുരത്തിനു ശേഷം സംവിധായകന്‍ എന്ന നിലയില്‍ ഐവി ശശിക്കു വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിലെ മംഗലശേരി നീലകണ്ഠന്‍ ഇപ്പോളും ജനം ഇഷ്ടപ്പെടുന്ന നായകനാണ്. രഞ്ജിത്ത് എന്ന തിരക്കഥാകൃത്ത് ശ്രദ്ധേയകനാകുന്നും ഇതേ സിനിമയിലൂടെയായിരുന്നു.

    mohanlal-iv-sasi

    അഹിംസയിലൂടെയാണ് ലാലും ഐവി ശശിയും ആദ്യമായി ഒന്നിക്കുന്നത്. 1982ല്‍ ആയിരുന്നു ഗൃഹലക്ഷ്മി ഫിലിംസ് ഈ ചിത്രം നിര്‍മിച്ചത്. അടിമകള്‍ ഉടമകള്‍, അപാരത, ഇടനിലങ്ങള്‍, ഉയരങ്ങളില്‍, അതിരാത്രം, നായണം, അനുഭൂതി, വര്‍ണപ്പകിട്ട് എന്നിവയാണ് ഈ കൂട്ടുകെട്ടിലെ മറ്റു ഹിറ്റ് ചിത്രങ്ങള്‍. വീണ്ടും ഒരിക്കല്‍ കൂടി ലാലിനും ഐവി ശശിക്കും മലയാളികളെ രസിപ്പിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം.

    English summary
    Mohanlal, the magical actor of Malayalam cinema is all set to join hands with hit maker IV Sasi, for his net movie. The actor-director duo are working together after a long gap of 14 years. As per the latest reports, Mohanlal will play the lead role in the upcoming IV Sasi directed movie produced by Gokulam Gopalan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X