»   » മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഐവി ശശിയും വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതേ നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം. നേരത്തെ ഇരുവരും ഒന്നിക്കുന്നതായി കേട്ടിരുന്നുവെങ്കിലും, പിന്നീട് അതേ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായില്ല.

ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നതായി വീണ്ടും കേള്‍ക്കുന്നു. കേള്‍ക്കുന്നത് വാസ്തവമാണ്. മോഹന്‍ലാല്‍ തന്നെ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍-ഐവി ശശി കൂട്ടുക്കെട്ടില്‍ വീണ്ടും ഒരു ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നായ ദേവാസുരമാണ് ഓര്‍മ്മ വരുന്നത്.

സംവിധായകന്‍ ഐവി ശശിയും ആഗ്രഹിക്കുന്നത് അങ്ങിനെ തന്നെയാണ്. ദേവാസുരത്തേക്കള്‍ മികച്ചൊരു ചിത്രം. ഇക്കാരണത്താല്‍ തിരക്കഥാകൃത്തുക്കള്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണ്. ദേവാസുരത്തിന്റെ തിരക്കഥാകൃത്ത് പോലും ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ...

മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

ദേവാസുരത്തിന്റെ പോലെ ഒരു ഗംഭീര തിരക്കഥയാണ് ഇപ്പോള്‍ പുതിയ ചിത്രത്തിന് വേണ്ടി ഐവി ശശി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐവി ശശി ഇക്കാര്യം പറഞ്ഞതോടെ തിരക്കഥാകൃത്തുക്കളെ ചിത്രത്തില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണത്രേ.

മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

ദേവാസുരത്തിന്റെ തിരക്കഥ ഒരുക്കിയ രഞ്ജിത്തും ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

നവാഗതര്‍ തിരക്കഥയുമായി എത്തുന്നുണ്ട്. എന്നാല്‍ ആ കഥകള്‍ക്കൊന്നും പൂതുമയില്ലെന്നും താന്‍ മുമ്പ് ചെയ്തിട്ടുള്ള കഥകളാണെന്നും സംവിധായകന്‍ ഐവി ശശി പറയുന്നു.

മോഹന്‍ലാല്‍-ഐവി ശശി ചിത്രത്തില്‍ നിന്ന് തിരക്കഥാകൃത്തുക്കള്‍ പിന്മാറുന്നു,രഞ്ജിത്തിനും വേണ്ട

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രം എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

English summary
Mohanlal in IV Sasi's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam