ബാലയേയും കൂട്ടരേയും ലാലേട്ടൻ മലർത്തി അടിച്ചത് ഇങ്ങനെ...!! ലൂസിഫറിലെ ജയിൽ ഫൈറ്റ് മേക്കിങ് വീഡിയോ
2019 ൽ തിയേറ്ററുകൾ ഇളക്കി മറിച്ച ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജിന്റെ കന്നി സംരംഭം കൂടിയായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ലാലേട്ടനെ കൂടാതെ മലയാള സിനിമയിലെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം മനോഹരമാക്കുകയും ചെയ്തിരുന്നു. ലൂസിഫറിന്റെ വിജയം ഒരു ടീമിന്റെ വിജയം കൂടിയാണ്. 200 കോടി ക്ലബ്ലിൽ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

തിയേറ്ററുകളിൽ കയ്യടി വാരിക്കൂട്ടിയ ലൂസിഫറിലെ ആക്ഷൻ രംഗം പുറത്ത്. ജയിലിലെ സംഘടന രംഗത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ബാലയുമായുള്ള സ്റ്റണ്ട് സീനായിരുന്നു ഇത്. തിയേറ്ററുകളിൽ ആരവും സഷ്ടിച്ച സീനുകളിലൊന്നായിരുന്നു ഇത്.ലൂസിഫറിലെ ഐറ്റം സോങ്ങായ റഫ്ത്താറ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും അണിയ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. തനിഷ്ക്ക് എഴുതിയ വരികൾക്ക് സംഗീത നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ജ്യോത്സനയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബിൽ എൺപത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ഇപ്പോഴിത ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വെച്ച് പൃഥ്വിരാജ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.. മോഹൻലാൽ, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം.എമ്പൂരാൻ എന്നാണ് ചിത്രത്തിന്റെ പേര്.


Click it and Unblock the Notifications











