മോഹന്‍‍ലാല്‍ കുഞ്ഞാലി മരയ്ക്കാറാകുന്നു
വിശ്രമിക്കാന് തീരെ തയ്യാറല്ല ജയരാജ്. ഏതു തരം സിനിമയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ജയരാജിന്റെ സംവിധാനത്തില് മോഹന്ലാല് കുഞ്ഞാലി മരയ്ക്കാറെന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിക്കാന് തയ്യാറെടുക്കുകയാണ്.
പ്രിഥ്വിരാജിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന സൗപര്ണിക എന്ന ചിത്രത്തിനു ശേഷമായിരിക്കും കുഞ്ഞാലി മരയ്ക്കാറുടെ ചിത്രീകരണം.
സര്ഗധനനായ നിരൂപകനും നാടകകൃത്തും നടനുമായിരുന്ന പ്രൊഫ നരേന്ദ്രപ്രസാദിന്റെ സൗപര്ണിക എന്ന നാടകത്തെ അടിസ്ഥാനമാക്കിയെടുക്കുന്ന ചിത്രമാണിത്. ടിവി അവതാരകനും ഗാനരചയിതാവുമായ ബി ആര് പ്രസാദാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
പോര്ട്ടുഗീസ് അധിനിവേശകര്ക്കെതിരെ ഉജ്വലമായ ചെറുത്തു നില്പ്പ് സംഘടിപ്പിച്ച വീരസേനാനിയാണ് കുഞ്ഞാലി മരയ്ക്കാര്. സാമ്രാജ്യവിരുദ്ധ പോരാട്ടത്തില് ആവേശമുണര്ത്തുന്ന ഏടാണ് കുഞ്ഞാലി മരയ്ക്കാറുടെ ചരിത്രവും സമരവും മോഹന്ലാലിനെ നായകനാക്കി ജയരാജ് ചിത്രീകരിക്കുമ്പോള് ഏറെ വിവാദങ്ങളും കടന്നു വരാനിടയുണ്ട്.
18 വര്ഷത്തിനിടയില് 28 ചിത്രങ്ങള് സംവിധാനം ചെയ്ത ജയരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ഗുല്മോഹര് നിരൂപകരുടെ ഏകകണ്ഠമായ പ്രശംസയാണ് നേടിയത്. ബോക്സ് ഓഫീസില് വന്വിജയമായില്ലെങ്കിലും സംവിധായകനെന്ന നിലയില് ജയരാജിന്റെ തൊപ്പിയിലെ തിളക്കമുളള തൂവലാണ് ഗുല്മോഹര്.
ഒട്ടേറെ മികച്ച ചിത്രങ്ങളും പുരസ്കാരങ്ങളും ജയരാജിന്റെ വകയായി ഉണ്ടെങ്കിലും മോഹന്ലാല് ഇതുവരെ അദ്ദേഹത്തിന്റെ ചിത്രത്തില് അഭിനയിച്ചിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി ജോണി വാക്കര് എന്ന ചിത്രമെടുത്തെങ്കിലും പിന്നീടൊരിക്കലും ഇവരും ഒന്നിച്ചിട്ടില്ല.
വ്യത്യസ്തമായ സിനിമകള്ക്കു വേണ്ടി അലയുന്ന ജയരാജിന്റെ ചിത്രത്തില് മോഹന്ലാല് വേഷമിടുമ്പോള് ചരിത്രത്തില് ഇടംനേടുന്ന ഒരു സിനിമ പിറക്കുമെന്നാണ് പ്രതീക്ഷ.
ഗുല്മോഹര് ചിത്രങ്ങള്


Click it and Unblock the Notifications