»   » മോഹന്‍ലാലും ജയറാമും മമ്മൂട്ടിയായി അത്ഭുതപ്പെടുത്തിയപ്പോള്‍

മോഹന്‍ലാലും ജയറാമും മമ്മൂട്ടിയായി അത്ഭുതപ്പെടുത്തിയപ്പോള്‍

By: Sanviya
Subscribe to Filmibeat Malayalam


കഥാപാത്രത്തിന്റെ പേരിലെ കൗതുകമാണ് പറയുന്നത്. മമ്മൂട്ടി എന്ന സൂപ്പര്‍സ്റ്റാറിന്റെ പേരില്‍ മലയാള സിനിമയില്‍ രണ്ട് കഥാപാത്രങ്ങളുണ്ടായി.മോഹന്‍ലാലും ജയറാമുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി എന്നായിരുന്നു. സറീന വഹാബ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1984ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

mammootty-mohanlal

2014ല്‍ പുറത്തിറങ്ങിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും മമ്മൂട്ടി എന്നായിരുന്നു. ബെന്നി തോമസാണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലി, കനിഹ, മീരാ നന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Mohanlal and Jayaram as mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam