ദൃശ്യത്തിനു ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു!
ദൃശ്യത്തിനു ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. മോഹൻലാലിനെ നായികനാക്കി ജീത്തു ജോസഫ് ഒരുക്കുന്നത് ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തമിഴിലെ ഒരു പ്രമുഖ താരമായിരിക്കും ചിത്രത്തിലെ നായികയായി എത്തുന്നത്.

ദൃശ്യം പോലെ ആശിര്‍വാദ് ഫിലിംസ് തന്നെയായിരിക്കും ഈ ചിത്രവും നിർമ്മിക്കുക എന്നുളള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.. മോഹന്‍ലാൽ ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ പിറന്ന ദൃശ്യം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും, തെലുങ്കിലും ബോളിവുഡിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 75 കോടി രൂപയായിരുന്നു മോളിവുഡിലെ ബോക്സോഫീസ് കളക്ഷൻ.
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായ ആദി സംവിധാനം ചെയ്തത് ജീത്തു ജോസഫായിരുന്നു. ആശിര്‍വാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിർമ്മിച്ചത്. മിസ്റ്റർ റൗഡിയാണ് ഏറ്റവും അവസാനം പുറത്തു വന്ന ജീത്തു ജോസഫ് ചിത്രം. കാളിദാസ് ജയറാം അപർണ്ണ ബാലമുരളി എന്നിവരായിരുന്നു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരു അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. വീണ്ടും ലാലേട്ടൻ ജീത്തു ടീം ഒന്നിക്കുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.


Click it and Unblock the Notifications











