പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായി മോഹൻലാൽ, ദൃശ്യം രണ്ടിന്റെ ആദ്യ ടീസർ പുറത്ത്...

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇന്ന് 60ലേയ്ക്ക് പ്രവേശിക്കുകയാണ്. കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും പിറന്നാൾ ആഘോഷത്തിന്റെ ശോഭ കെടുത്തിയെങ്കിലും വീടുകളിൽ ഇരുന്ന് തന്നെ ആരാധകർ ആഘോഷമാക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പിറന്നാൾ ദിനത്തിന് ഒരു ദിവസം മുൻപ് തന്നെ ആഘോഷം തുടങ്ങിയിരുന്നു.

mohanlal

ഇപ്പോഴിത പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഒരു സർപ്രൈസ് സമ്മാനവുമായി മോഹൻലാൽ. മലയാളത്തിലെ എവർഗ്രീൻ ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തു വിട്ടിരിക്കുകയാണ് താരം. മോഹൻലാലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പിറന്നൾ ദിനത്തിൽ താരം തന്നെയാണ് ദൃശ്യത്തിന്റ രണ്ടാം ഭാഗത്തിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് തൊട്ട് പിന്നാലെ തന്നെ ഫസ്റ്റ് ടീസർ പുറത്തു വിട്ടത് . മോഹൻലാലിന്റെ ഫേസ്ബുക്ക് മറ്റ് സോഷ്യൽ മീഡിയ പേജുകളിലും ടീസർ പങ്കുവെച്ചിട്ടുണ്ട്.ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മ്മിക്കുക. ലോക്ക് ഡൗൺ സാഹചര്യത്തിൽ നിയന്ത്രണങ്ങളോട് കൂടി പൂർത്തീകരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പ്രചരിക്കുന്നു.

ദൃശ്യം 2 ന്റെ ടീസർ സമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ആരാധകർ അതീവ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിനെ കുറിച്ചുള്ള ചെറിയ സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ റാം എന്ന ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മറ്റൊരു ചിത്രവുമായി എത്തുമെന്നുള്ള സൂചന നൽകിയത്. എന്നാൽ സംവിധായകൻ സിനിമയെ കുറിച്ചുള്ള ഒരു സൂചനയും നൽകിയിരുന്നില്ല. പൂർണ്ണമായും കേരളത്തിൽ ചിത്രീകരിക്കുന്ന സിനിമയാകും ഇതെന്ന് മാത്രമായിരുന്നു ജീത്തു ജോസഫ് അന്ന് പോസ്റ്റിൽ പറഞ്ഞിരുന്നത്.

2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജിലും സിനിമ കോളങ്ങളിലും ജോർജജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. രണ്ടാം ഭാഗത്തിന്റെ സൂചനയും സംവിധായകൻ അന്ന് നൽകിയികരുന്നു, മോഹൻലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.

ടീസർ വീഡിയോ കാണാം

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X