റാമില്‍ വേറിട്ട ഗെറ്റപ്പില്‍ മോഹന്‍ലാല്‍! ജീത്തു ജോസഫ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് ആരംഭിച്ചു.

By Midhun Raj

ദൃശ്യത്തിന്റെ വലിയ വിജയത്തിന് പിന്നാലെ മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. ഇത്തവണയും ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രവുമായിട്ടാണ് ഇരുവരും എത്തുന്നത്.

mohanlal,jeethu joseph

മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചത്. തൃഷയാണ് ഇത്തവണ ലാലേട്ടന്റെ നായികയായി എത്തുന്നത്. 6 രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് നടി എത്തുകയെന്ന് അറിയുന്നു. 2020 ഓണം റിലീസായി സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാം അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിളളയും സുധന്‍ എസ് പിളളയുമാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും തൃഷയ്ക്കും പുറമെ ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബിഗ് ബ്രദര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാകും മോഹന്‍ലാലിന്റെ റാം എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X