ആറ് രാജ്യങ്ങളിലെ ആറ് കൊലപാതകങ്ങള്‍! മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്‌?

By Midhun Raj

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും ജീത്തു ജോസഫും. സിനിമയുടെ വിജയം ഇരുവരുടെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മുന്‍പ് ദൃശ്യം മാറിയിരുന്നു. ദൃശ്യത്തിന് പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ ഒരു മാസ് ആക്ഷന്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്ന് അറിയുന്നു. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ജിത്തു ജോസഫ് ചിത്രത്തിലാകും മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക.

mohanlal-jeethu joseph-trisha

തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിക്‌സ് എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. നൂറോളം ദിവസം സിനിമയുടെ ചിത്രീകരണത്തിനായി മാത്രം വേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 2020 ഈദ് റീലീസ് കണക്കാക്കിയാണ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആറ് രാജ്യങ്ങളില്‍ ആറ് വര്‍ഷമായി നടക്കുന്ന ആറ് കൊലപാതകങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമ കൂടിയായിരിക്കും ഇത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ബോളിവുഡിലും തമിഴിലും അടുത്തിടെ ജിത്തു ജോസഫ് സിനിമകളൊരുക്കിയിരുന്നു. ബോളിവുഡില്‍ ദ ബോഡിയും തമിഴില്‍ തമ്പി എന്ന ചിത്രവുമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്തത്.

Read more about: mohanlal jeethu joseph trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X