»   » മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിന് പേരിട്ടു

മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രത്തിന് പേരിട്ടു

Posted By: Sanviya
Subscribe to Filmibeat Malayalam

വെള്ളിമൂങ്ങയ്ക്ക് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പ്രണയോപനിഷത് എന്ന പേരില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും പറയുന്നു.

പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീനയാണ് നായിക. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

mohanlal-jibu-jacob

മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപുലികളും ആട്ടിന്‍കുട്ടികളും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ദു രാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം പുലിമുരുകനാണ് ഇപ്പോൾ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ആഗസ്റ്റിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

English summary
വെള്ളിമൂങ്ങയ്ക്ക് ശേഷം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് ചിത്രത്തിന് പേരിട്ടു. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുക്കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam